വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
എന്റെ മലയാളം ജില്ലാതല ഉപന്യാസം: വിജയികളെ പ്രഖ്യാപിച്ചു
മലയാളദിനം, ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ‘എന്റെ മലയാളം: യുവതയുടെ ഭാഷാലോകം’ ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു.
കൊയ്യം സ്വദേശിനി കെ.കെ രഞ്ജന (ഐ.പി.പി.എല്‍ കോളേജ് കരിമ്പം) മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. വലിയന്നൂര്‍ സ്വദേശി കെ.വി അനുശ്രീ (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), മക്രേരി സ്വദേശി എന്‍ അശ്വന്ത് വിശ്വനാഥന്‍ (എഞ്ചിനിയറിങ് കോളേജ് തലശ്ശേരി) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ഭരണഭാഷ വാരാഘോഷത്തിന്റെ ജില്ലാതല സമാപന സമ്മേളനവും സമ്മാനദാനവും നവംബര്‍ 12ന് രാവിലെ 10 ന് കണ്ണൂര്‍ പിആര്‍ഡി ചേംബറില്‍ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷനാകും. തലശ്ശേരി ബ്രണ്ണന്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഇ സവിത പ്രഭാഷണം നടത്തും. സംസ്ഥാന ഭരണഭാഷ പുരസ്‌കാര ജേതാവ് ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോപ്പതി വകുപ്പ്) സീനിയര്‍ സൂപ്രണ്ട് പി.കെ വിദ്യ, ജില്ലാതല ഭരണഭാഷ പുരസ്‌കാര വിജയികളായ ഇരിട്ടി താലൂക്ക് ഓഫീസ് സീനിയര്‍ ക്ലര്‍ക്ക് മനോജ് കുമാര്‍ തേരാടി, തലശ്ശേരി രജിസ്ട്രാര്‍ ഓഫീസ് സീനിയര്‍ ക്ലര്‍ക്ക് കെ.പി പ്രേമരാജന്‍ എന്നിവരെ ആദരിക്കും. എന്റെ മലയാളം ജില്ലാതല ഉപന്യാസം മത്സര വിജയികള്‍ക്കുള്ള സമ്മാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിര്‍വഹിക്കും.
കണ്ണൂര്‍ എഡിഎം സി പദ്മചന്ദ്ര കുറുപ്പ്, ഐ ആന്‍ഡ് പിആര്‍ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.കെ പദ്മനാഭന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി വിനീഷ,് ജില്ലാ സപ്ലൈ ഓഫീസര്‍ ഇ.കെ പ്രകാശന്‍, ജില്ലാ ലോട്ടറി ഓഫീസര്‍ കെ ഹരീഷ, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി ബിജു, ഹുസൂര്‍ ശിരസ്തദാര്‍ പി പ്രേംരാജ് തുടങ്ങിയവര്‍ പങ്കെടുക്കും.
മൈക്രോപ്ലാസ്റ്റിക് ;ജനാവബോധ പ്രതിജ്ഞ
മൈക്രോ പ്ലാസ്റ്റിക്കുകള്‍ സംബന്ധിച്ച് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടത്തിയ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ബ്ലോക്ക് പരിധിയിലെ വിദ്യാലയങ്ങളില്‍ നവംബര്‍ 11 ന് രാവിലെ 9.30 ന് ജനാവബോധ പ്രതിജ്ഞയും സദസും സംഘടിപ്പിക്കും. ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ശാസ്ത്രകാരന്മാര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ ക്യാമ്പയിനില്‍ അണിനിരക്കും.
അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.ഐ ടി ഐ യും ഐ എം സി യും സംയുക്തമായി നടത്തുന്ന വെല്‍ഡര്‍ ടിഗ് ആന്റ് മിഗ് (മൂന്ന് മാസം), ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി, സിസിടിവി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 9745479354
ഡിസിഎ, ഡാറ്റാ എന്‍ട്രി
സിഡിറ്റിന്റെ കണ്ണൂര്‍ ജില്ലയിലെ കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍(ഡിസിഎ), ഡാറ്റാ എന്‍ട്രി കോഴ്സുകള്‍ക്ക് എസ് എസ് എല്‍ സി മിനിമം യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ് സി, എസ് ടി, ബി പി എല്‍ വിഭാഗക്കാര്‍ക്ക് ഫീസിളവ് ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവമ്പര്‍ 15. തൊഴിലധിഷ്ഠിത കോഴ്സുകളായ അക്കൗണ്ടിങ് (ടാലി), ഡി ടി പി കോഴ്സുകള്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം. ഫോണ്‍ : 9947763222
ദര്‍ഘാസ് ക്ഷണിച്ചു
എ കെ എ എസ് ജി വി എച്ച് എസ് എസ് പയ്യന്നൂരില്‍ എസ് എസ് കെ യുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്പ്മെന്റ് സെന്ററിലെ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷന്‍ കോഴ്സിന് ആവശ്യമായ സ്‌കൂട്ടറും അനുബന്ധ സാധനങ്ങളും വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 15 ഉച്ചക്ക് ഒരു മണി. ഫോണ്‍: 7902866367
കെ എസ് ആര്‍ ടി സി പയ്യന്നൂര്‍ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ പയ്യന്നൂരില്‍ നിന്നും നവംബര്‍ 16 ന് കൊല്ലൂര്‍-മൂകാംബിക തീര്‍ത്ഥയാത്ര സംഘടിപ്പിക്കുന്നു. മൂകാംബിക ക്ഷേത്രം, കുടജാദ്രി, ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം എന്നിവയാണ് യാത്രയില്‍ ഉള്‍പ്പെടുത്തിയത്. നവംബര്‍ 16 ന് രാത്രി പുറപ്പെട്ട് നവംബര്‍ 17 ന് രാത്രി തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചത്. ഒരാള്‍ക്ക് 1230 രൂപയാണ് ചെലവ്. ഭക്ഷണം ഉള്‍പ്പെടെ മറ്റ് ചെലവുകള്‍ യാത്രക്കാര്‍ വഹിക്കണം. ഫോണ്‍: 9745534123, 8075823384
താല്‍കാലിക ഒഴിവ്
കണ്ണൂര്‍ ഗവ.ടൗണ്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച്ച് എസ് ടി ഫിസിക്കല്‍ സയന്‍സ് തസ്തികയില്‍ താല്‍കാലിക ഒഴിവ്. കൂടിക്കാഴ്ച നവംബര്‍ 11 ന് രാവിലെ 10.30 ന് സ്‌കൂളില്‍ നടത്തും. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സ്‌കൂളില്‍ ഹാജരാകണം. ഫോണ്‍: 9400147240
പരിശീലന പരിപാടി
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് (കെഐഇഡി) അഞ്ച് ദിവസത്തെ ഗ്രോത്ത് പള്‍സ് എന്ന പരിശീലന പരിപാടി സംഘടിപ്പിക്കും. നവംബര്‍ 19 മുതല്‍ 123 വരെ കളമശ്ശേരി ക്യാമ്പസിലാണ് പരിശീലന. നിലവില്‍ സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്ക് പരിശീനത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ www.kied.info/training-
പിണറായി കമ്മ്യൂണിറ്റി സെന്റര്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ക്ലീനിംഗ് സ്റ്റാഫ്, ആംബുലന്‍സ് ഡ്രൈവര്‍, സെക്യൂരിറ്റി സ്റ്റാഫ്, ലാബ് ടെക്നീഷ്യന്‍ എന്നിവരെ നിയമിക്കുന്നു. നവംബര്‍ 13 ന് ഉച്ചക്ക് മൂന്നിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ഫോണ്‍: 0490 2382710, ഇ മെയില്‍ : chcpinarayi@gmail.com
ലേല തീയതി മാറ്റി
നവംബര്‍ 11 ന് രാവിലെ 11 ന് ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുവാന്‍ തീരുമാനിച്ച ഉപയോഗശൂന്യമായ ഫര്‍ണീച്ചറുകളുടെയും ഉപകരണങ്ങളുടെയും ലേലം മാറ്റിയതായി സൂപ്രണ്ട് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ സിവില്‍ എഞ്ചിനീയറിങ്ങ് ഡിപ്പാര്‍ട്ട്മെന്റിലെ ജി ഇ ലാബിലേക്ക് പര്‍ച്ചേസ് ഓഫ് പ്രൂവിങ്ങ് റിങ്ങ് 50 കെഎന്‍ ഫോര്‍ സിബിആര്‍ അപ്പാരറ്റസ് : രണ്ട് എണ്ണം, പ്രൂവിങ്ങ് റിങ്ങ് 2.5 കെ എന്‍ കപ്പാസിറ്റി ഫോര്‍ സിബിആര്‍ അപ്പാരറ്റസ് ഒരെണ്ണം വാങ്ങുന്നതിനായി ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 18 ഉച്ചക്ക് 12.30 വരെ. ഫോണ്‍ : 04972780226
ദര്‍ഘാസ് ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ മെയിന്‍ ബില്‍ഡിങ് ബ്ലോക്ക് അറ്റകുറ്റപണി ചെയ്യാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 26ന് വൈകുന്നരം നാല് വരെ. ഫോണ്‍; 04972780226
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് ക്യാന്റീനില്‍ അറ്റകുറ്റപണി ചെയ്യുന്നതിന് (വാള്‍ ടൈല്‍ ഫിറ്റിങ്ങ് ആന്റ് റിപ്പയര്‍ വര്‍ക്ക്) ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 16 ഉച്ചക്ക് രണ്ട് വരെ. ഫോണ്‍ : 04972780226