വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0
റാങ്ക് പട്ടിക റദ്ദാക്കി

കണ്ണൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II (കാറ്റഗറി നമ്പർ : 421/2019) തസ്തികയിലേക്ക് 2021 ഒക്ടോബർ നാലിന് നിലവിൽ വന്ന 347/2021/ഡിഒസി നമ്പർ റാങ്ക് പട്ടിക കാലാവധി പൂർത്തിയായതിനാൽ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.

ആർബിട്രേഷൻ കേസ് തീയതി മാറ്റി

നവംബർ എട്ടിന് വിചാരണയ്ക്ക് വെച്ച എല്ലാ ആർബിട്രേഷൻ (എൽ.എ-എൻ.എച്ച്) കേസുകളും നവംബർ 15 ലേക്ക് മാറ്റിയതായി ആർബിട്രേറ്റർ ആന്റ് ജില്ലാ കലക്ടർ അറിയിച്ചു. ഫോൺ: 04972 700225

ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ്

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (ഐ പി പി ബി) ജില്ലയിലെ എല്ലാ ബ്രാഞ്ച് ഓഫീസുകളിലൂടെയും സർവീസ് പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് ഡിജിറ്റലായി (വിരലടയാളം/ഫേസ് ഉപയോഗിച്ച് ) വിതരണം ചെയ്യുന്നതിന് സൗകര്യം ഒരുക്കുന്നു. കേന്ദ്ര സർക്കാർ അല്ലെങ്കിൽ മറ്റേതെങ്കിലും വകുപ്പുകളിലെ സർവീസ് പെൻഷൻകാർക്ക് അവരുടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഈ സൗകര്യം ഉപയോഗിക്കാം. സർവീസ് ചാർജായി 70 രൂപ നൽകണം. പെൻഷൻകാർക്ക് അവരുടെ ആധാർ, മൊബൈൽ നമ്പർ, പി പി ഒ നമ്പർ, ബാങ്ക് പാസ്ബുക്ക്, പെൻഷൻ അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ അവരുടെ പ്രദേശത്തെ പോസ്റ്റ്മാന് നൽകി വിരലടയാളം രേഖപ്പെടുത്തി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം. പ്രമാൺ ഐ ഡി വഴി https://jeevanpramaan.gov.in/ppouser/login. വെബ്‌സൈറ്റിൽ നിന്ന് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഹൈടെക് ക്ലാസിലെ ബാറ്ററികൾ ബൈ ബാക്ക് പ്രകാരം വാങ്ങുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. നവംബർ 12 ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷനുകൾ നൽകാം. ഫോൺ : 04972780226

സൗജന്യ യൂണിഫോം വിതരണ പദ്ധതി ഉദ്ഘാടനം 29ന്
സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി അംഗങ്ങൾക്കുള്ള സൗജന്യ യൂണിഫോം വിതരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംമ്പർ 29ന് വൈകീട്ട് മൂന്നിന് കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും. രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിർവ്വഹിക്കും. പരിപാടിയുടെ നടത്തിപ്പിനായി കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ രക്ഷാധികാരിയായും ക്ഷേമനിധി ബോർഡ് അംഗം വി ബാലൻ ചെയർമാനുമായി സംഘാടക സമിതി രൂപീകരിച്ചു.

ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി പരിശീലനം

പട്ടികവർഗ യുവതീ യുവാക്കൾക്ക് ക്ലറിക്കൽ തസ്തികയിൽ പരിശീലനം നൽകുന്നതിന്റെ ഭാഗമായി ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ സമർപ്പിച്ച് കോൾ ലെറ്റർ ലഭിച്ചവർക്ക് നവംബർ 10ന് രാവിലെ 11 മുതൽ ഉച്ചക്ക് 12.15 വരെ പട്ടുവം ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പരീക്ഷ നടത്തും. പരീക്ഷയ്ക്ക് ഹാജരാകുന്നവർ ഫോട്ടോ പതിച്ച അഡ്മിഷൻ ടിക്കറ്റും അസ്സൽ തിരിച്ചറിയൽ രേഖയും കൊണ്ടു വരണം. ഉദ്യോഗാർഥികൾ അന്നേദിവസം രാവിലെ 10നകം പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരണം. ഫോൺ : 0497 2700357

About The Author

Leave a Reply

Your email address will not be published. Required fields are marked *