വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
കുടുംബശ്രീ അംഗങ്ങൾക്ക് ഏകദിന പരീശീലനം
കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കുടുംബശ്രീയുമായി സഹകരിച്ച് ബാലസൗഹൃദ രക്ഷാകർതൃത്വം സംബന്ധിച്ച് കുടുംബശ്രീ അംഗങ്ങൾക്ക് ഏകദിന പരീശീലനം നൽകുന്നു. നവംബർ ആറിന് രാവിലെ 10 മണിക്ക് കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ പരിശീലനം ഉദ്ഘാടനം ചെയ്യും.
ഒരു കോടിയിലധികം വരുന്ന കേരളത്തിലെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതോടൊപ്പം കുടുംബാന്തീരക്ഷങ്ങൾ ബാലസൗഹൃദ ഇടങ്ങളാക്കുന്നതിനാണ് കുടുംബശ്രീയുടെ സഹകരണത്തോടുകൂടി പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
വിദ്യാഭ്യാസ എക്സ്പോ; രജിസ്ട്രേഷന് ആരംഭിച്ചു
തളിപ്പറമ്പ് മണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന ടേണിംഗ്പോയിന്റ് വിദ്യാഭ്യാസ എക്സ്പോയുടെ മൂന്നാം പതിപ്പ് നവംബര്‍ 14, 15 തീയതികളില്‍ നടക്കും. ആദ്യ ഘട്ടത്തില്‍ മണ്ഡലത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു. രജിസട്രേഷന് സൗജന്യമാണ്. വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി നവംബര്‍ ഒമ്പതിനകം രജിസ്റ്റര്‍ ചെയ്യണം. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള പ്രശസ്തരായ വിദ്യാഭ്യാസ വിദഗ്ധര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും. ഫോണ്‍; 8848649239, 9447647280
തെളിവെടുപ്പ് യോഗം 15 ന്
കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികളുടെ ന്യായവേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗം നവംബര്‍ 15 ന് രാവിലെ 11 ന് പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസില്‍ ചേരും. തൊഴിലാളി-തൊഴിലുടമ പ്രതിനിധികള്‍ യോഗത്തില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700353
അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒഴിവ്
സെന്‍ട്രല്‍ പ്രിസണ്‍ കറക്ഷണല്‍ ഹോം, കണ്ണൂരിലേക്ക് ലൂനാറ്റിക്ക് പ്രിസണേഴ്സിനെ നിരീക്ഷിക്കുന്നതിന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 55 വയസ്സിന് താഴെയുള്ളതും മെഡിക്കല്‍ കാറ്റഗറി ഷേയ്പ്പ് വണ്‍ ആയതും, എസ്.എസ്.എല്‍.സി പാസ്സായതുമായ വിമുക്തഭടന്മാര്ക്ക് അപേക്ഷിക്കാം. അപേക്ഷ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത എംപ്ളോയ്മെന്റ് രജിസ്ട്രേഷന് കാര്‍ഡിന്റെ പകര്‍പ്പ്, ഇ എസ് എം തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം നവംബര്‍ എട്ടിന് വൈകുന്നേരം അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം.
സ്പോട്ട് അഡ്മിഷന്
രണ്ട് വര്‍ഷത്തെ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യുക്കേഷന്‍ കോഴ്സിന്റെ 2024-26 ബാച്ചിലേക്ക് നവംബര്‍ 11,12 തീയതികളില്‍ സ്പോര്‍ട്ട് അഡ്മിഷന് നടക്കും. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, ഹിന്ദി ഡിഗ്രി, എം എ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. 17 നും 35 നും ഇടക്ക് പ്രായപരിധി ബാധകമാണ്. പട്ടികജാതി മറ്റര്‍ഹവിഭാഗത്തിന് ട്യൂഷന്‍ഫീസ് ഈ-ഗ്രാന്റസ് മുഖേന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തിലോ 8547126028, 04734 296496 നമ്പറുകളിലോ ലഭിക്കും.
എരുമ വളര്‍ത്തല്‍ പരിശീലന ക്ലാസ്
കണ്ണൂര്‍ കക്കാട് റോഡില്‍ പ്രവര്‍ത്തിക്കുന്ന മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 12ന് രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ എരുമ വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലന ക്ലാസ് നടത്തുന്നു. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ 11 ന് വൈകുന്നേരം നാലിനകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 04972763473
സംരംഭകത്വ പരിശീലനം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് (കെഐഇഡ്) ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എന്ന വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ 13 മുതല്‍ 15 വരെ കളമശ്ശേരി ക്യാമ്പസിലാണ് പരിശീലനം. എം എസ് എം ഇ മേഖലയിലെ സംരംഭകര്‍, എക്സിക്യൂട്ടീവ്സ് എന്നിവര്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ളവര് http://kied.info/training-
അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ മോണ്ടിസ്സോറി ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ടീച്ചര്‍ ക്ഷണിച്ചു. താല്പര്യമുള്ളവര് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടുത്തുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ എത്തണം. ഫോണ്‍: 9072592412, 9072592416
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍, ഗവ:എഞ്ചിനീയറിംഗ് കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഹൈടെക് ക്ലാസിലെ ബാറ്ററികള്‍ ബൈ ബാക്ക് പ്രകാരം വാങ്ങുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ 12 ന് ഉച്ചക്ക് 12.30 വരെ സ്വീകരിക്കും. വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും. ഫോണ്‍ 04972780226