വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
പാരമ്പര്യേതര ട്രസ്റ്റി നിയമനം
തളിപ്പറമ്പ് കുറ്റ്യേരി വില്ലേജിലെ ശ്രീകുറ്റ്യേരി തൃക്കോവിൽ ക്ഷേത്രത്തിൽ നാല് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ മലബാർ ദേവസ്വം ബോർഡ്, കാസർകോട് ഡിവിഷൻ നീലേശ്വരം അസി.കമ്മീഷണറുടെ ഓഫീസിൽ നവംബർ 23ന് വൈകീട്ട് അഞ്ചിന് മുമ്പായി ലഭിക്കണം. അപേക്ഷാഫോറം മലബാർ ദേവസ്വം ബോർഡ് വെബ്‌സൈറ്റിലും നീലേശ്വരത്തുള്ള അസി. കമ്മീഷണറുടെ ഓഫീസിലും തളിപ്പറമ്പ് ഇൻസ്‌പെക്ടറുടെ ഓഫീസിലും, തളിപ്പറമ്പ് ഇൻസ്‌പെക്ടറുടെ ഓഫീസിലും പ്രവൃത്തി ദിവസങ്ങളിലും സൗജന്യമായി ലഭിക്കും.
ഇൻലാൻഡ് ഡാറ്റാ എന്യൂമറേറ്റർ താൽക്കാലിക നിയമനം
കണ്ണൂർ ജില്ലയിൽ ഫിഷറീസ് വകുപ്പിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവ്വേ നടത്താൻ ഇൻലാൻഡ് ഡാറ്റ എന്യൂമറേറ്ററെ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത ഫിഷറീസ് സയൻസിൽ ബിരുദം. പ്രായപരിധി 35 വയസ്. താൽപര്യമുള്ളവർ നവംബർ ഏഴിന് രാവിലെ 11 മണിക്ക് കണ്ണൂർ മാപ്പിളബേ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രേഖകളുമായി ഹാജരാകണം. ഫോൺ: 0497 2731081
സ്‌കോളർഷിപ്പിന് അപേക്ഷ സ്വീകരിച്ചു
സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് 2024ലെ സ്‌കോളർഷിപ്പ് നൽകുന്നതിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. ലോട്ടറി ടിക്കറ്റ് വിൽപ്പന ഉപജീവനമാർഗ്ഗമായി സ്വീകരിച്ചിട്ടുള്ള അംഗങ്ങളിൽ നിന്നുള്ള അപേക്ഷകളാണ് സ്വീകരിക്കുന്നത്. ഈ വർഷം എസ്എസ്എൽസി പരീക്ഷ 80% മാർക്കോടെ വിജയിച്ച്, റഗുലർ ഹയർസെക്കൻഡറി പഠനത്തിനോ മറ്റു റഗുലർ കോഴ്സുകളിൽ ഉപരിപഠനത്തിനോ ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കും റഗുലർ പ്രൊഫഷണൽ കോഴ്സുകൾ, ബിരുദബിരുദാനന്തര കോഴ്സുകൾ, ഡിപ്ലോമ കോഴ്സുകൾ എന്നിവയിൽ ഉപരിപഠനത്തിന് ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30. ഫോൺ: 0497 2701081
ഗ്രഡേഷൻ പരിശോധന നാലിന് ആരംഭിക്കും
കെ എസ് ആർ ടി സി പയ്യന്നൂർ യൂനിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ പയ്യന്നൂരിൽ നിന്നും ഏകദിന വയനാട് വിനോദയാത്ര സംഘടിപ്പിക്കുന്നു. നവംബർ 10 നാണ് യാത്ര. എൻ ഊര്, ബാണാസുര സാഗർ ഡാം, കർലാട് തടാകം, ഹണി മ്യൂസിയം എന്നിവടങ്ങളാണ് പാക്കേജിൽ ഉൾപ്പെടുത്തിയത്. ഒരാൾക്ക് 760 രൂപയാണ് ചെലവ്. കൂടാതെ നവംബർ 17ന് കൊല്ലൂർ മൂകാംബിക തീർഥയാത്രയും സംഘടിപ്പിക്കുന്നുണ്ട്്. 1230 രൂപയാണ് യാത്രാചെലവ്. ഭക്ഷണം ഉൾപ്പെടെയുള്ള മറ്റ് ചെലവുകൾ സ്വന്തം നിലയിൽ വഹിക്കണം. ഫോൺ: 9745534123, 8075823384
ക്വട്ടേഷൻ ക്ഷണിച്ചു
കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസിലെയും ഹോസ്റ്റലിലെയും കുഴൽ കിണറുകളിലെ മോട്ടോർ അറ്റകുറ്റപ്പണി ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി നവംബർ 12 ന് ഉച്ചക്ക് രണ്ട് വരെ. ഫോൺ : 0497 2780226
ലേലം
കണ്ണൂർ ഡയറ്റ് ക്യാമ്പസിനകത്തെ ചേറുമരം മുറിച്ചുമാറ്റി ലേലം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ 15 നകം പാലയാടിലെ കണ്ണൂർ ഡയറ്റ് ഓഫീസിൽ സമർപ്പിക്കണം. ഇ മെയിൽ: dietkannur@gmail.com ഫോൺ : 0490 2346658
മാലിന്യമുക്ത നവകേരള ജനകീയ ക്യാമ്പയിൻ യോഗം എട്ടിന്
മാലിന്യമുക്ത നവകേരള ജനകീയ കാംപെയിന്റെ തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗം നവംബർ എട്ടിന് രാവിലെ 10ന് ഡിപിസി ഹാളിൽ ചേരും. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ നിർദേശിച്ചു.