നോർത്ത് മലബാർ ടൂറിസം ബസാർ നവംബർ 23,24 തീയതികളിൽ

0

ടൂറിസം വികസനം ലക്ഷ്യമിട്ട് നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന രണ്ടാമത് നോർത്ത് മലബാർ ടൂറിസം ബസാർ NMTB-24 ഈ വരുന്ന നവംബർ 23,24 തീയതികളിൽ കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സിൽ വച്ച് നടക്കുന്നു. വടക്കേ മലബാറിൽ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന ആയുർവേദ സ്ഥാപനങ്ങൾ, ഹോട്ടലിയേഴ്സ്, ഹോം സ്റ്റേ, ഹൌസ് ബോട്ട്, ടൂർ ഓപ്പറേറ്റർസ്, ട്രാവൽ ഏജന്റ്സ്, കളരി,ടൂറിസ്റ്റ് ഗൈഡ് തുടങ്ങി ടൂറിസം മേഖലകളിലെ സംരംഭകരുടെ കൂട്ടായ്മയാണ് ട്രാവൽ ബസാറിനു നേതൃത്വം നൽകുന്നത്. ഇതിന്റെ ഭാഗമായി കേരളീയ തനത് ആയുർവ്വേദം വടക്കേ മലബാറിലേക്ക് വരുന്ന ടൂറിസ്റ്റ് കൾക്ക് പരിചയപ്പെടുത്തുന്നതിനായി ആയുർവേദ ഹോസ്പിറ്റൽ മാനേജ് മെന്റ് അസോസിയേഷനുമായി ചർച്ച നടത്തി, പുറച്ചേരി കേശവതീരം ആയുർവേദ ഹോസ്പിറ്റലിൽ വച്ച് നടന്ന യോഗത്തിൽ ഡോ. കേശവൻ സ്വാഗതം പറഞ്ഞു, കണ്ണൂർ ചേമ്പർ of കോമെഴ്‌സ് പ്രസിഡണ്ട്‌ ശ്രീ,ടി. കെ.രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ.സി.അനിൽ കുമാർ ടൂറിസം ബസാറിന്റ സാധ്യതകൾ വിശദീകരിച്ചു. വെൽനെസ്സ് ടൂറിസം രംഗത്ത് ആയുർവേദ മേഖല നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ആയുർവേദ ഹോസ്പിറ്റൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണൻ നമ്പൂതിരി സംസാരിച്ചു. ടൂറിസം ആർക്കിടെക്ട് മധുകുമാർ, ദിനേശ് ആലിങ്കൽ മാൾഗുഡി ജയദേവൻ കേശവതീരം മാനേജിങ് ഡയറക്ടർ വെദിരമന വിഷ്ണു നമ്പൂതിരി എന്നിവർ സംസാരിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *