ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്സ് ദക്ഷിണ മേഖലാ സമ്മേളനം വൈത്തിരിയില്‍
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്സ് ദക്ഷിണ മേഖലാ സമ്മേളനം 29, 30 തീയ്യതികളില്‍ വയനാട് വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ നടക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആര്‍ക്കിടെക്ടുമാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സമ്മേളനം ഐ.ഐ.എ കേരള ചാപ്പ്റ്ററിനു വേണ്ടി കണ്ണൂര്‍ സെന്ററാണ് സംഘടിപ്പിക്കുന്നത്.വാസ്തുകലയിലെ നൂതനമായ ആശയങ്ങളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം. ‘ബ്രിഡ്ജിംഗ് ബൈനറീസ്’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി മാന വികതയും സമൂഹവും, മാനവികതയും നവീകരണവും എന്നീ വിഷയങ്ങള്‍ സമ്മേളനം ചര് ച്ച ചെയ്യും. സമ്മേളനത്തോടൊപ്പം അത്യാതുനിക നിര്‍മ്മാണ സാമാഗ്രികളും സാങ്കേതിക വിദ്യയും പരിചയപ്പെടുത്തുന്ന എക്സിബിഷനും ഒരുക്കും. വയനാടിന്റെ തനത് പ്രകൃതി പക്ഷി നീരീ ക്ഷണത്തിനുളള അവസരവും അതിഥികള്‍ക്കായി ഒരുക്കുന്നു.2016 ലെ പ്രിറ്റ്സ്കര്‍ അവാര്‍ഡ് ജേതാവ് അലഹാന്‍ഡ്രോ അരവന ഉള്‍പ്പെടെ വാസ് തുകലാരംഗത്തെ ഏറ്റവും മികച്ച പ്രഭാഷകര്‍ക്കൊപ്പം ദേശീയ – അന്തര്‍ ദേശീയ തലങ്ങളിലെ പ്രഭാഷകരും സമ്മേളത്തില്‍ പങ്കെടുക്കും.