നവീന്‍ ബാബുവിന്റെ മരണം: കുടുംബത്തിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും

0

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബത്തിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം ഉടന്‍ രേഖപ്പെടുത്തും.പബ്ലിക് പ്രോസിക്യൂട്ടറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.നാളെയോ ശനിയാഴ്ചയോ പത്തനംതിട്ടയിലെത്തി ഭാര്യയുടെ മൊഴിയെടുക്കാനാണ് ആലോചന.


ജാമ്യാപേക്ഷയിലെ വാദത്തില്‍ ഭാര്യയുടെ മൊഴിയെടുത്തില്ല എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിന്റെ മൊഴിയെടുക്കാനുള്ള തീരുമാനം. മൊഴി രേഖപ്പെടുത്താത്തതിനെതിരെ കുടുംബം കോടതിയില്‍ വാദമുന്നയിക്കുകയും ചെയ്തിരുന്നു. എഡിഎമ്മിന്റെ ഭാര്യയുടെ മൊഴിയെടുക്കണമെന്നാണ് പി പി ദിവ്യയും കോടതിയില്‍ ആവശ്യപ്പെട്ടത്.അതേസമയം പി പി ദിവ്യയുടെ ജാമ്യ ഹര്‍ജിയില്‍ കോടതി നാളെ വിധി പറയും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കഴിഞ്ഞ ദിവസം വാദം കേട്ട കോടതി രണ്ട് മണിക്കൂറോളമാണ് വിശദമായ വാദം കേട്ടത്. തുടര്‍ന്ന് വിധി പറയാന്‍ മാറ്റുകയായിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *