‘അധികാര മോഹികൾക്ക് ജനം തിരിച്ചടി നൽകി’; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

0

ജനങ്ങൾ തിരസ്കരിച്ച ചിലർ പാർലമെന്റിനെ അലങ്കോലമാക്കി നിയന്ത്രിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രതീക്ഷിക്കനുസരിച്ച് പ്രവർത്തിക്കാത്തവർക്ക് അർഹമായ തിരിച്ചടി ലഭിച്ചു. ജനാധിപത്യത്തിൽ ജനങ്ങളുടെ ആഗ്രഹങ്ങൾ ബഹുമാനിക്കണം,
പ്രതിപക്ഷത്തിന് സ്വാർത്ഥ താല്പര്യമാണ് ഉള്ളത്. ചിലർ തങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങൾക്കായി പാർലമെൻ്റിനെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്. യുവ എംപിമാരെ സംസാരിക്കാൻ കോൺഗ്രസ് അനുവദിക്കുന്നില്ലെന്നും പ്രതിപക്ഷത്തിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു.

ശീതകാല സമ്മേളനം ഉൽപ്പാദനക്ഷമവും ക്രിയാത്മക സംവാദങ്ങളും ചർച്ചകളും നിറഞ്ഞതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിരവധി വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയിൽ വരും. പാർലമെൻ്റിൻ്റെ ഈ സമ്മേളനം പല തരത്തിൽ സവിശേഷമാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഭരണഘടനയുടെ 75-ാം വാർഷികത്തിൻ്റെ തുടക്കമാണ് എന്നതാണ്. നമ്മുടെ ഭരണഘടനയുടെ 75-ാം വാർഷികം ആഘോഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

About The Author

Leave a Reply

Your email address will not be published. Required fields are marked *