സംഗീതജ്ഞന് എ ആര് റഹ്മാനും ഭാര്യ സൈറയും വിവാഹമോചിതരാകുന്നു
സംഗീതജ്ഞന് എ ആര് റഹ്മാനും ഭാര്യ സൈറയും വിവാഹമോചിതരാകുന്നു. ഇരുവരും തമ്മില്‍ വേര്‍പിരിയുന്നതായി സൈറയുടെ അഭിഭാഷക വന്ദനാ ഷാ പറഞ്ഞു.വര്‍ഷങ്ങളായുള്ള വിവാഹ ജീവിതത്തിനൊടുവില്‍ എ ആര് റഹ്മാനുമൊത്തുള്ള വിവാഹമോചനം എന്ന ഏറെ പ്രയാസകരമായ തീരുമാനത്തില്‍ സൈറ എത്തിയിരിക്കുകയാണ്.ഇരുവര്‍ക്കും ഇടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്നങ്ങള്‍ക്ക് ഒടുവിലാണ് ഇത്തരത്തില്‍ ഒരു തീരുമാനം ഉണ്ടായിരിക്കുന്നതെന്നും അഭിഭാഷക പറഞ്ഞു.പരസ്പര സ്നേഹം നിലനില്‍ക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയി എന്നാണ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.
വിഷയത്തില്‍ എ ആര് റഹ്മാന് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഗുജറാത്തി കുടുംബമാണ് സൈറയുടേത്. വീട്ടുകാര്‍ ഉറപ്പിച്ചു നടത്തിയ വിവാഹമാണെന്ന് മുമ്പ് റഹ്മാന് പറഞ്ഞിട്ടുണ്ട്.അമ്മയാണ് സൈറയെ കണ്ടെത്തിയത് എന്നും താന്‍ അക്കാലത്ത് സംഗീതവുമായി ബന്ധപ്പെട്ട് വലിയ തിരക്കിലായിരുന്നു എന്നുമാണ് ഒരു ചാറ്റ് ഷോയില്‍ എ ആര് റഹ്മാന് പറഞ്ഞത്.1995ലാണ് എ ആര് റഹ്മാനും ഭാര്യ സൈറയും വിവാഹിതരാകുന്നത്. ഖദീജ, റഹീമ, അമീന് എന്നിങ്ങനെ മൂന്നു കുട്ടികളാണ് റഹ്മാന്-സൈറ ദമ്പതികള്‍ക്കുള്ളത്.