സീ പ്ലെയിൻ പദ്ധതിയിൽ ആശങ്ക ദൂരീകരിക്കും, ടൂറിസം പ്രമോഷൻ നാടിന്റെ ആവശ്യം; മന്ത്രി സജി ചെറിയാൻ

0

സീ പ്ലെയിൻ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്ക ദൂരീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. മത്സ്യബന്ധനത്തിന് തടസ്സം വരുന്നതുകൊണ്ടാണ് അന്ന് സിഐടിയു അടക്കം സമരം നടത്തിയിരുന്നത് എന്നാൽ ഇപ്പോൾ പദ്ധതി നടത്തുന്നത് മത്സ്യബന്ധന മേഖലയിൽ അല്ല. ടൂറിസം പ്രമോഷൻ നാടിന്റെ ആവശ്യമാണെന്നും എല്ലാവരെയും വിശ്വാസത്തിൽ എടുത്ത് പദ്ധതി നടപ്പിലാക്കും, ഉമ്മൻചാണ്ടിയുടെ കാലത്തെ കെടുകാര്യസ്ഥത കൊണ്ടാണ് പദ്ധതി നടപ്പാക്കാതെ പോയതെന്നും മന്ത്രി വ്യക്തമാക്കി.

ഇ പി ജയരാജന്റെ ആത്മകഥ വിഷയത്തിൽ പ്രതികരണം നടത്തിയ മന്ത്രി ഇപിയെ പാർട്ടിക്ക് പൂർണ്ണ വിശ്വാസമാണെന്ന് കൂട്ടിച്ചേർത്തു. അദ്ദേഹം എഴുതിയ ആത്മകഥ നിങ്ങൾ ആരെങ്കിലും കണ്ടോ? ഇല്ലാത്ത ആത്മകഥയുടെ പേരിലാണ് വ്യാജപ്രചരണം. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ദിവസം തനിക്കെതിരെയും വ്യാജ പ്രചരണം നടന്നിരുന്നു. അതേ മോഡൽ കുപ്രചരണം ആണ് ഇന്നലെ തിരഞ്ഞെടുപ്പ് ദിവസം അഴിച്ചുവിട്ടത്, മന്ത്രി വ്യക്തമാക്കി.

About The Author

Leave a Reply

Your email address will not be published. Required fields are marked *