മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ്ആപ്പ് ​ഗ്രൂപ്പ്; അന്വേഷിക്കാനൊരുങ്ങി പൊലീസ്

0

സംസ്ഥാനത്തെ ഹിന്ദു മതത്തിലുള്ള ഐഎഎസുകാരെ ഉൾപ്പെടുത്തി ഹിന്ദു വാട്സ്ആപ്പ് ​ഗ്രൂപ്പുണ്ടാക്കിയ സംഭവം അന്വേഷിക്കാനൊരുങ്ങി പൊലീസ്. വ്യവസായ വകുപ്പ് ഡയറക്ടർ കെ ​ഗോപാലകൃഷ്ണൻ ഐഎഎസിന്റെ പരാതി പ്രത്യേക സൈബർ ടീം അന്വേഷിക്കും. ​ഫോൺ ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് ​കെ ​ഗോപാലകൃഷ്ണൻ ഐഎഎസിന്റെ പരാതി. സംഭവത്തിൽ ഗോപാലകൃഷ്ണന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും. ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിക്കാനാണ് നീക്കം. സർക്കാർ തലത്തിലും അന്വേഷണം നടത്തും. മുഖ്യമന്ത്രിയുടെ ഓഫീസ് ചീഫ് സെക്രട്ടറിക്ക് അന്വേഷണത്തിന് നിർദേശം നല്‍കിയതായാണ് വിവരം.


കെ ​ഗോപാലകൃഷ്ണനെ അഡ്മിനാക്കി മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിലാണ് വാട്സ്ആപ്പ് ​ഗ്രൂപ്പ് ​ഗ്രൂപ്പുണ്ടാക്കിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ​ഗ്രൂപ്പ് ഡിലീറ്റ് ചെയ്തുവെന്നും വാട്സ്ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്തുവെന്നും ​ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. ഉടനെ ഫോൺ മാറ്റുമെന്നും ​ഗോപാലകൃഷ്ണൻ ഉദ്യോ​ഗസ്ഥർക്ക് അയച്ച സന്ദേശത്തിൽ പറയുന്നുണ്ട്. തുടർന്നാണ് കെ ഗോപാലകൃഷ്ണന്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *