മഹാരാഷ്ട്രയില്‍ അഞ്ച് കോടിയുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയെ പിടികൂടി

0

ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ കുരുക്കിൽ. അഞ്ചു കോടി രൂപയുമായി വിനോദ് താവ്ഡെയെ പിടികൂടി. ബഹുജൻ വികാസ് അഖാഡി പ്രവർത്തകരാണ് ബിജെപി ദേശീയ ജനറൽ സെക്രട്ടറിയെ പണവുമായി കയ്യോടെ പിടികൂടിയത്. വീരാറിലെ ഹോട്ടലിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ബഹുജൻ വികാസ് അഖാഡി, ബിജെപി പ്രവർത്തകർ ഹോട്ടലിൽ ഏറ്റുമുട്ടി.

പണം നൽകാനുള്ളവരുടെ പേര് അടങ്ങുന്ന ഡയറിയും കണ്ടെത്തിയെന്ന് ആരോപണം. രണ്ടു ഡയറികൾ കണ്ടെടുത്തതായി ബിവിഎ നേതാവ് ഹിതേന്ദ്ര താക്കൂർ പറ‍ഞ്ഞു. 15 കോടി രൂപയാണ് വിതരണം ചെയ്യാൻ പദ്ധതിയിട്ടതെന്നും ഇതിനെക്കുറിച്ച് ഡയറിയിൽ പറയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിവരം ലഭിച്ചതിന് പിന്നാലെയാണ് ബിവിഎ പ്രവർത്തകർ ഹോട്ടലിൽ എത്തിയത്. തുടർന്ന് വിനോദ് താവ്‌ഡെയെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബാഗിൽ നിന്ന് വലിയ തോതിൽ പണമെടുത്ത് ഉയർത്തിക്കാണിക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ കഴിയും. പൊലീസ് എത്തി വിനോദ് താവ്‌ഡെയെ സ്ഥലത്ത് നിന്ന് മാറ്റി.

തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യേണ്ട ജോലികൾ താക്കൂർമാർ ചെയ്യുകയാണെന്ന് സഞ്ജയ് റാവത്ത് വിമർ‌ശിച്ചു. അതേസമയം ആരോപണം ബിജെപി നിഷേധിച്ചു. തെരഞ്ഞെടുപ്പിലെ തോൽവി മുന്നിൽക്കണ്ട് ബിവിഎ നടത്തുന്ന വ്യാജ പ്രചാരണമെന്ന് ബിജെപി നേതാവ് പ്രവീൺ ധരേക്കർ പ്രതികരിച്ചു. സംഭവം ആളി കത്തിക്കാനാണ് പ്രതിപക്ഷ നീക്കം.

About The Author

Leave a Reply

Your email address will not be published. Required fields are marked *