കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
മണാലി അഡ്വഞ്ചറസ് ക്യാമ്പിൽ പങ്കെടുത്ത് കണ്ണൂർ സർവ്വകലാശാല എൻ.എസ്.എസ് വളണ്ടിയർമാർ
കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ മണാലിയിലെ അടൽ ബിഹാരി വാജ്പേയ് ഇൻസ്റ്റിട്യൂട്ട് ഓഫ് മൗൻടണേയറിങ് ആൻഡ് അലൈഡ് സ്പോർട്ട്സിൽ നാഷണൽ സർവീസ് സ്കീം വണ്ടേഴ്സിന് വേണ്ടി സംഘടിപ്പിക്കുന്ന പത്ത് ദിവസത്തെ അഡ്വഞ്ചറസ് ക്യാമ്പിൽ കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലെ വിവിധ കോളേജുകളിലെ വളണ്ടിയേഴ്‌സ് പങ്കെടുത്തു.
അനുരാഗ് കെ.കെ, എം.ഇ എസ് കോളേജ് കൂത്തുപറമ്പ , ശിവകാമി കെ, ഗവഃ കോളേജ് കാസറഗോഡ്, അഭിന പി.പി, പയ്യന്നൂർ കോളേജ്, അർഷിൻ എ, മേരി മാത കോളേജ് മാനന്തവാടി, രചന ബി, ഗോവിന്ദ പൈ മെമ്മോറിയൽ കോളേജ് മഞ്ചേശ്വരം, മുഹമ്മദ് നിഹാൽ ഒ, എം എം നോളജ് കോളേജ് കാരക്കുണ്ട് എന്നിവർ എൻ. എസ് എസ് പ്രോഗ്രാം ഓഫീസർ ഗണേഷ് കുമാർ സി.എചി ന്റെ നേതൃത്വത്തിലാണ് പങ്കെടുക്കുന്നത്.
ഹാൾ ടിക്കറ്റ്
നവംബർ 27 നു തുടങ്ങുന്ന, പ്രൈവറ്റ് രെജിസ്ട്രേഷൻ – ഒന്നാം സെമസ്റ്റർ എം.കോം (2023 അഡ്മിഷൻ -റെഗുലർ ) നവംബർ 2023 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. പ്രിന്റൗട്ടിൽ ഫോട്ടോ പതിച്ച് സാക്ഷ്യപ്പെടുത്തി ഹാൾടിക്കറ്റിൽ പറഞ്ഞിരിക്കുന്ന പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം. ഫോട്ടോ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവ.അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ് കൈവശം കരുതേണ്ടതാണ്.
തീയതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ / സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്ടോബർ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ നവംബർ 27 വരെയും പിഴയോടു കൂടി നവംബർ 28 വരെയും അപേക്ഷിക്കാവുന്നതാണ്.
സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്
കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ & മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ ജോലി ഒഴിവുകളിലേക്ക് 2024 നവംബർ 30 രാവിലെ 10 മണിമുതൽ 1 വരെ “പ്രയുക്തി” എന്ന പേരിൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഓഫീസ് അഡ്മിനിസ്ട്രേറ്റർ, ഇലക്ട്രീഷ്യൻ, സോളാർ ടെക്നീഷ്യൻ, ബിസിനസ് എക്സിക്യൂട്ടീവ്, സബ് ഓഫീസ് അസിസ്റ്റൻറ്/സെയിൽസ് അസിസ്റ്റൻറ്, അസിസ്റ്റൻറ് അഡ്മിനിസ്ട്രേഷൻ, സ്റ്റാഫ് അക്കൗണ്ടൻറ്, സൈറ്റ് എഞ്ചിനീയർ, സൈറ്റ് സൂപ്പർവൈസർ, ഡ്രോട്ട് മാൻ, ത്രീഡി ഡിസൈനർ, ആർക്കിടെക്റ്റ്, എൽ.പി സെക്ഷൻ ടീച്ചർ, അറബിക് ടീച്ചർ, ഇന്റേണൽ ഓഡിറ്റർ (ഫിനാൻസ്, ഇൻഷുറൻസ്, അക്കൗണ്ടിംഗ് സർവീസ്), ബ്രാഞ്ച് റിലേഷൻസ് മാനേജർ, ഫീൽഡ് ഓഫീസർ, റിലേഷൻഷിപ്പ് ഓഫീസർ തസ്തികകളിലായി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പങ്കെടുക്കാൻ താല്പര്യമുള്ള പ്ലസ്. ടു, ഡിപ്ലോമ, ഡിഗ്രി, ബി.കോം, എം.കോം ബി.ടെക് ഇൻ സിവിൽ, ഡിപ്ലോമ ഇൻ സിവിൽ, ഐ.ടി.ഐ ഇൻ സിവിൽ, ഡിപ്ലോമ ഇൻ ഇൻറീരിയർ ഡിസൈൻ, ബി.ആർക്ക്, ടി.ടി.സി, കെ.ടെറ്റ്, ഡിഗ്രി ഇൻ അറബിക്, കമ്പ്യൂട്ടർ, എം.എസ് ഓഫീസ്, എക്സൽ, ഇൻറർനെറ്റ് നോളജ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 9.30 മണിക്ക് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കര ആസ്ഥാനത്തിലെ സെൻട്രൽ ലൈബ്രറി മന്ദിരത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോയിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും 3 സെറ്റ് ബയോഡാറ്റയും സഹിതം എത്തിച്ചേരേണ്ടതാണ്. വിശദ വിവരങ്ങൾക്ക് 0497-2703130 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.