കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
ഡാറ്റാസയൻസ്, സൈബർ സെക്യൂരിറ്റി: സീറ്റ് ഒഴിവ്
കണ്ണൂർ സർവ്വകലാശാല ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് (പി.ജി.ഡി.ഡി.എസ്.എ.), പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി (പി.ജി.ഡി.സി.എസ്.) എന്നീ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ള വിദ്യാർഥികൾ കണ്ണൂർ സർവ്വകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ നവംബർ 27 രാവിലെ 10 മണിക്ക് അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം.
പി.ജി.ഡി.സി.എസ്. കോഴ്സിലേക്കു അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത: കണ്ണൂർ സർവ്വകലാശാലയിൽനിന്നോ അല്ലെങ്കിൽ സർവ്വകലാശാല അംഗീകരിച്ച മറ്റേതെങ്കിലും സർവ്വകലാശാല / സ്ഥാപനത്തിൽ നിന്നോ ഉള്ള ബിഎസ്സി (+2 തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം) /ബിബിഎ / ബികോം /ബി. എ. ഇക്കണോമിക്സ് /ബിസിഎ /ബി.ടെക് /ബി.ഇ / ബി.വോക്. ഇൻ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി ബിരുദം.
പി.ജി.ഡി.സി.എസ് കോഴ്സിലേക്ക് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത: കണ്ണൂർ സർവ്വകലാശാലയിൽ നിന്നോ അല്ലെങ്കിൽ സർവ്വകലാശാല അംഗീകരിച്ച മറ്റേതെങ്കിലും സർവ്വകലാശാല / സ്ഥാപനത്തിൽ നിന്നോ ഉള്ള ബി.എസ്.സി (+2 തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം) /ബി.സി.എ /ബി.ടെക് / ബി.ഇ /ബി.വോക്. ഇൻ കമ്പ്യൂട്ടർ സയൻസ് /ഇൻഫർമേഷൻ ടെക്നോളജി ബിരുദം. ഫോൺ: 0497-2784535, 9243037002, ഡാറ്റസയൻസ് (9544243052).സൈബർ സൈക്യൂരിറ്റി (9567218808).
ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ) രജിസ്ട്രേഷൻ കാർഡ്
കണ്ണൂർ സർവ്വകലാശാല 2024 – 25 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദം (മൂന്നു വർഷം, F.Y.U.G.P പാറ്റേൺ) പ്രോഗ്രാമുകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ രജിസ്ട്രേഷൻ കാർഡുകൾ സർവ്വകലാശാല വെബ്സൈറ്റിൽ Academics >>> Private Registration >>> Print Registration Card ലിങ്കിൽ ലഭ്യമാണ്. രജിസ്ട്രേഷൻ കാർഡ്, നിർദിഷ്ട വിവരങ്ങൾ നൽകി ഡൗൺലോഡ് ചെയ്യേണ്ടതാണ്. സംശയനിവാരണത്തിന് 0497 – 2715149, 184, 150, 151, 183 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഹാൾ ടിക്കറ്റ്
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ഒക്ടോബർ 2024 പരീക്ഷകളുടെ ഹാൾടിക്കറ്റുകളും നോമിനൽ റോളുകളും സർവകലാശാലാ വെബ് സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക പരീക്ഷകൾ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബി.കോം (നവംബർ 2024) പ്രായോഗിക പരീക്ഷകൾ (ഇൻട്രൊഡക്ഷൻ ടു കംപ്യൂട്ടേഴ്സ് ആൻഡ് നെറ്റ് വർക്സ്) 2024 നവംബർ 26 , 28 തിയ്യതികളിൽ അതാതു കോളേജുകളിൽ നടക്കും. അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എം.എ ജേണലിസം & മാസ് കമ്മ്യൂണിക്കേഷൻ ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) ഒക്ടോബർ 2024 പ്രായോഗിക പരീക്ഷകൾ 2024 ഡിസംബർ 17,18തീയ്യതികളിലായി അങ്ങാടിക്കടവ്, ഡോൺ ബോസ്കോ ആർട്സ് &സയൻസ്, ശ്രീകണ്ഠാപുരം എസ്.ഇ.എസ് എന്നീ കോളേജുകളിൽ വെച്ച് നടക്കുന്നതാണ്.
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർപി.ജി. ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) ഒക്ടോബർ 2024 വിവിധവിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ താഴെ പറയുന്നതീയതികളിൽ അതത് കോളേജുകളിൽ വെച്ച് നടക്കുന്നതാണ്. വിശദമായടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.
1) സ്റ്റാറ്റിസ്റ്റിക്സ് – ഡിസംബർ 10
2) ബോട്ടണി – ഡിസംബർ 18, 19, 20
3) ഇക്കണോമിക്സ് – ഡിസംബർ 18,19
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റർ പി.ജി. ഡിപ്ലോമ ഇൻ യോഗ എഡ്യൂക്കേഷൻ (ഏപ്രിൽ 2023) പരീക്ഷാ ഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മാർക്ക് ലിസ്റ്റുകൾ നവംബർ 27 മുതൽ മാങ്ങാട്ട്പറമ്പ ക്യാമ്പസ്സിൽ നിന്നും ലഭിക്കുന്നതാണ്.