കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
യു.ജി.സി നെറ്റ് 2024 : പരീക്ഷാ പരിശീലനം
മാനവിക വിഷയങ്ങളിൽ യു.ജി.സി. 2024 ഡിസംബർ മാസത്തിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബർ മാസത്തിൽ ജനറൽ പേപ്പറിന് വേണ്ടി ആരംഭിക്കുന്ന 12 ദിവസത്തെ പരിശീലന പരിപാടിയിലേക്ക് ആദ്യം രജിസ്റ്റർ ചെയ്യുന്ന 35 പേർക്ക് പ്രവേശനം നൽകുന്നതാണ്. താൽപ്പര്യമുള്ളവർ കണ്ണൂർ സർവകലാശാല താവക്കര ആസ്ഥാന മന്ദിരത്തിൽ പ്രവർത്തിക്കുന്ന എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോയിൽ നവംബർ 30നു മുൻപ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 0497-2703130
പരീക്ഷ പുനക്രമീകരിച്ചു
നവംബർ 22ന് നടക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷാ സമയം 2 മണി മുതൽ 5 മണി വരെയാണ്.
പരീക്ഷാ വിജ്ഞാപനം
സർവ്വകലാശാല പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം.എ/എം.എസ്.സി / എം.സി.എ/ എം.എൽ.ഐ.എസ്.സി/എൽ.എൽ.എം/എം.ബി.
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം.സി.എ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) നവംബർ 2024 പരീക്ഷകൾക്ക് നവംബർ 22 മുതൽ 26 വരെ പിഴയില്ലാതെയും 28 വരെ പിഴയോടു കൂടിയും രെജിസ്റ്റർ ചെയ്യാവുന്നതാണ് . പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
സൂക്ഷ്മപരിശോധന ഫലം
ഒന്നാം സെമസ്റ്റർ എം.എസ്.സി, എം.എസ്.ഡബ്ല്യു, എം.ബി.എ ഡിഗ്രി ഒക്ടോബർ 2023 പരീക്ഷയുടെ സൂക്ഷ്മപരിശോധന ഫലം സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ ടൈംടേബിൾ
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാമിന്റെ (സി.ബി.സി.എസ്.എസ് – റെഗുലർ) അഞ്ചാം സെമസ്റ്റർ നവംബർ 2024 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
ഒന്നാം സെമസ്റ്റർ എഫ്.വൈ.യു.ജി.പി (നവംബർ 2024 ) പരീക്ഷകളുടെ വിപുലീകരിച്ച ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു
പരീക്ഷാ ഫലം
അഞ്ചാം സെമസ്റ്റർ ബി.ബി.എ സ്പോർട്സ് സ്പെഷ്യൽ (നവംബർ 2023 )പരീക്ഷാ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃ പരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓൺലൈനായി ഡിസംബർ 02 വരെ അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ആറാം സെമസ്റ്റർ എം.സി.എ മേഴ്‌സി ചാൻസ് (2014-2017 അഡ്മിഷൻ), മെയ് 2024 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കു ഓൺലൈനായി ഡിസംബർ 03 വൈകിട്ട് 5 മണി വരെ അപേക്ഷിക്കാം.
ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ് സർട്ടിഫിക്കറ്റ് കോഴ്സ്: നവംബർ 30 വരെ അപേക്ഷിക്കാം
കണ്ണൂർ സർവ്വകലാശാല ഇംഗ്ലിഷ് പഠനവകുപ്പ്, താവക്കര ക്യാംപസിൽ നടത്തുന്ന “ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ് എന്ന ത്രൈമാസ സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് നവംബർ 30 (ശനിയാഴ്ച) വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യത: എച്ച് എസ് ഇ/ പ്ലസ് ടു. കോഴ്സ് ഫീസ്: ₹3,000/- നിലവിൽ കണ്ണൂർ സർവ്വകലാശാലയുടെ കീഴിൽ മറ്റു കോഴ്സുകൾ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ക്ലാസ്സുകൾ ശനിയാഴ്‌ചകളിലും അവധിദിവസങ്ങളിലും താവക്കര ക്യാംപസിൽ ആയിരിക്കും. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ഡിസംബർ 03 (ചൊവ്വാഴ്‌ച) വൈകിട്ട് നാല് മണിക്കു മുൻപ് താവക്കര ക്യാംപസിലെ സ്‌കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് ഡയറക്ടർക്ക് സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.kannuruniversity.ac.in)