കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
നാല് വർഷ ബിരുദം – ഹാൾ ടിക്കറ്റ്
നവംബർ 25 മുതൽ ആരംഭിക്കുന്ന നാല് വർഷ ബിരുദ പ്രോഗാമുകളുടെ ഒന്നാം സെമസ്റ്റർ നവംബർ 2024 (റഗുലർ) പരീക്ഷകളുടെ ഹാൾ ടിക്കറ്റ് നവംബർ 21 ഉച്ചക്ക് ശേഷം 2 മണി മുതൽ കോളേജുകൾക്ക് അവരുടെ K-REAP ലോഗിനിൽനിന്നും വിദ്യാർത്ഥികൾക്ക് മൊബൈൽ ആപ്പിൽ (Kannur University Student) നിന്നും ലഭ്യമാകുന്നതാണ്.
സീറ്റൊഴിവ്
വിവിധ മേഖലകളിൽ ഏറെ തൊഴിൽ സാധ്യതയുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജിയോ ഇൻഫോർമാറ്റിക്സ് ഫോർ സ്പേഷ്യൽ പ്ലാനിംഗ് കോഴ്സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ ബി.ടെക് ബിരുദം ആണ് പ്രവേശനത്തിനുള്ള യോഗ്യത. താല്പര്യമുള്ളവർ നവംബർ 25 രാവിലെ പത്തു മണിക്ക് കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ ക്യാമ്പസിലെ ഭൂമിശാസ്ത്ര പഠന വകുപ്പിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം. ഫോൺ: 9847132918
തീയതി നീട്ടി
മൂന്നാം സെമസ്റ്റർ ബിരുദം നവംബർ 2024 പരീക്ഷകൾക്കുള്ള ഓൺലൈൻ ഇൻറേണൽ അസസ്മെൻറ് മാർക്ക് സമർപ്പിക്കുന്നതിനുള്ള തീയതി നവംബർ 23 വരെ നീട്ടി.
ഹാൾ ടിക്കറ്റ്
-
നവംബർ 25 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദ (സപ്ലിമെൻററി/ ഇംപ്രൂവ്മെൻറ്) നവംബർ 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
-
കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെയും സെൻററുകളിലെയും നവംബർ 25 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.ബി.എ (സി.ബി.എസ്.എസ് – റഗുലർ -2023 അഡ്മിഷൻ / സപ്ലിമെൻററി -2021&2022 അഡ്മിഷൻ) ഒക്ടോബർ 2024 പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ രജിസ്ട്രേഷൻ
അഫിലിയേറ്റഡ് കോളേജുകളിലെയും കാസർഗോഡ് ടീച്ചർ എഡ്യുക്കേഷൻ സെൻററിലെയും ഒന്നാം സെമസ്റ്റർ ബി.എഡ് ( റഗുലർ/ സപ്ലിമെൻററി/ ഇംപ്രൂവ്മെൻറ്) നവംബർ 2024 പരീക്ഷകൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. നവംബർ 26 വരെ പിഴയില്ലാതെയും നവംബർ 28 വരെ പിഴയോട് കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ടീച്ചർ എഡ്യുക്കേഷൻ സെൻറർ ധർമ്മശാല, മാനന്തവാടി എന്നിവടങ്ങളിലെ ഒന്നാം സെമസ്റ്റർ ബി.എഡ് പരീക്ഷകൾക്കുള്ള രജിസ്ട്രേഷൻ പിന്നീട് നടത്തുന്നതാണ്.
എ.ബി.സി ഐ.ഡി സമർപ്പിക്കണം
ബിരുദ വിദ്യാർത്ഥികളുടെ എ.ബി.സി ഐ.ഡി അപ്‌ലോഡ് ചെയ്യുന്നതിനുള്ള അവസാന തീയതി നവംബർ 23 വരെ നീട്ടി. 2021 വർഷം പ്രവശനം നേടിയ ബിരുദാനന്തര ബിരുദ/ എം.സി.എ/ എം.ബി.എ വിദ്യാർത്ഥികൾ അടിയന്തിരമായി എ.ബി.സി.ഐ.ഡി തയാറാക്കി വിശദാംശങ്ങൾ അവരവരുടെ കോളേജുകളിൽ/ സെൻററുകളിൽ നവംബർ 26 ന് മുൻപായി സമർപ്പിക്കേണ്ടതാണ്. വീഴ്ച വരുത്തുന്ന വിദ്യാർത്ഥികളെ സർവ്വകലാശാലക്ക് പിന്നീട് സഹായിക്കാൻ കഴിയില്ല എന്ന കാര്യം അറിയിക്കുന്നു. എ.ബി.സി ഐ.ഡി തയ്യാറാക്കുന്നത് സംബന്ധിച്ച വിശദവിവരങ്ങൾ സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.