കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

ടെക്നിക്കൽ അസിസ്റ്റന്റ് : ഒഴിവ് 

കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിലെ ബയോടെക്നോളജി & മൈക്രോബയോളജി പഠന വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ലൈഫ് സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.  ഈ നിയമനം 60 ദിവസത്തേക്ക് അല്ലെങ്കിൽ മറ്റു രീതിയിൽ  ഒഴിവ് നികത്തും വരെ ഇതിൽ ഏതാണോ ആദ്യം എന്ന വ്യവസ്ഥയിലായിരിക്കും.  യോഗ്യരായ ഉദ്യോഗാർത്ഥികൾ അഭിമുഖ പരീക്ഷയ്ക്കായി അസ്സൽ പ്രമാണങ്ങൾ സഹിതം പഠന വകുപ്പിൽ നവംബർ 18ന് രാവിലെ 10:30ന്  മുൻപായി ഹാജരാകണം. ഫോൺ : 9446870675

ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ് : നവംബർ   22 വരെ അപേക്ഷിക്കാം 

കണ്ണൂർ സർവ്വകലാശാല ഇംഗ്ലിഷ് പഠനവകുപ്പ് താവക്കര ക്യാംപസിൽ  നടത്തുന്ന “ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ്  – English for Practical Purposes (EPP) ” എന്ന ത്രൈമാസ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് നവംബർ 22 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യത: എച്ച്.എസ്.ഇ/ പ്ലസ്. ടു. കോഴ്സ് ഫീസ് 3,000 രൂപ.     നിലവിൽ കണ്ണൂർ സർവ്വകലാശാലയുടെ കീഴിൽ മറ്റു കോഴ്സുകൾ പഠിക്കുന്നവർക്കും  അപേക്ഷിക്കാം. ക്ലാസ്സുകൾ ശനിയാഴ്‌ചകളിലും അവധിദിവസങ്ങളിലും താവക്കര ക്യാംപസിൽ ആയിരിക്കും. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും നവംബർ 25 വൈകിട്ട് നാല് മണിക്കു മുൻപ് താവക്കര ക്യാംപസിലെ സ്‌കൂൾ ഓഫ്  ലൈഫ് ലോങ് ലേണിങ് ഡയറക്ടർക്ക്  സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.kannuruniversity.ac.in)

പുതുക്കിയ ടൈം ടേബിൾ

നവംബർ 25 ന് ആരംഭിക്കുന്ന വിധം പുനഃ ക്രമീകരിച്ച ഒന്നാം സെമസ്റ്റർ ബിരുദ  (2018 മുതൽ 2023 അഡ്മിഷൻ വരെ -സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) നവംബർ 2024 പരീക്ഷകളുടെ പുതുക്കിയ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രായോഗിക പരീക്ഷകൾ

മൂന്നാം സെമസ്റ്റർ എം. എസ്. ഡബ്ല്യൂ. ഡിഗ്രി (റെഗുലർ /സപ്ലിമെന്ററി) ഒക്ടോബർ 2024 പ്രായോഗിക പരീക്ഷകൾ 2024 നവംബർ 19, 20 തീയ്യതികളിലായി അതത് കോളേജുകളിൽ നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.

എ.ബി.സി. ഐ.ഡി സമർപ്പിക്കണം

സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ 2021 ,2022, 2023 വർഷങ്ങളിൽ പ്രവേശനം നേടിയ ബിരുദാനന്തര ബിരുദ വിദ്യാർഥികൾ അടിയന്തിരമായി എ.ബി.സി. ഐ.ഡി. സംബന്ധിച്ച വിശദാംശങ്ങൾ തങ്ങളുടെ കോളേജുകളിൽ നവംബർ 26ന് മുമ്പായി സമർപ്പിക്കേണ്ടതാണ്. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ വിദ്യാർത്ഥികൾക്ക് പിന്നീട് ബുദ്ധിമുട്ടുണ്ടാകുകയും സർവകലാശാലക്ക് വിദ്യാർത്ഥികളെ സഹായിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്യും. അതിനാൽ വിദ്യാർഥികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എ.ബി.സി.ഐ.ഡി തയ്യാറാക്കുന്ന രീതി സംബന്ധിച്ച വിശദാംശങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *