കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

ഗസ്റ്റ് ലക്ചറർ : വാക് ഇൻ ഇന്ററർവ്യൂ 

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ധർമ്മശാല ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ ഫിസിക്കൽ എഡ്യൂക്കേഷൻ  വിഷയത്തിലും കാസറഗോഡ് ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ ഫിസിക്കൽ സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ, ജനറൽ എഡ്യൂക്കേഷൻ വിഷയങ്ങളിലും  ദിവസ വേതന അടിസ്ഥാനത്തിൽ ഗസ്റ്റ് ലക്‌ചറർമാരെ നിയമിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്നതിനായി വാക്-ഇൻ-ഇന്റർവ്യൂ  നടത്തുന്നു.

യൂ.ജി.സി, എൻ.സി.ടി.ഇ  മാനദണ്ഡപ്രകാരം യോഗ്യരായവർ  സർവകലാശാല വെബ് സൈറ്റിൽ ലഭ്യമായ അപേക്ഷാഫോറം പൂരിപ്പിച്ച്,  വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി അദ്ധ്യാപന പരിചയം എന്നിവ തെളിയിക്കുന്നതിനാവശ്യമായ  എല്ലാ അസ്സൽ രേഖകളും  അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നവംബർ 18ന്  രാവിലെ 10 മണിക്ക് സർവകലാശാല താവക്കര ക്യാമ്പസ്സിൽ ഹാജരാകണം. കേരളത്തിനു പുറത്തുള്ള സർവകലാശാലകളിൽ നിന്നും യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾ കണ്ണൂർ സർവകലാശാല  നൽകുന്ന തുല്യതാ  സർട്ടിഫിക്കറ്റും  ഹാജരാക്കേണ്ടതാണ്.

30.08.2024  തീയതിയിലെ  Ad.G/Ad.G1/14331/2024 നമ്പർ വിജ്ഞാപന പ്രകാരം അപേക്ഷ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതില്ല. അവർ അന്നേ ദിവസം രാവിലെ 10 മണിക്ക്  ഭരണവിഭാഗം അസിസ്റ്റന്റ് രജിസ്ട്രാർ (II) മുൻപാകെ ഹാജരാക്കേണ്ടതാണ് .

ടൈം ടേബിൾ

പ്രൈവറ്റ് രെജിസ്ട്രേഷൻ – ഒന്നാം സെമസ്റ്റർ എം.കോം (നവംബർ 2023) പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

എ.ബി.സി ഐ.ഡി സമർപ്പിക്കണം

കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിൽ 2021 വർഷം മുതൽ പ്രവേശനം നേടിയ വിദ്യാർഥികൾ അടിയന്തിരമായി അവരുടെ എ.ബി.സി. ഐ.ഡി സംബന്ധിച്ച വിശദാംശങ്ങൾ തങ്ങളുടെ പഠന വകുപ്പുകളിൽ നവംബർ 15ന് മുമ്പായി നിർബന്ധമായും സമർപ്പിക്കേണ്ടതാണ്. എ.ബി.സി ഐ.ഡി  തയ്യാറാക്കുന്നത്  സംബന്ധിച്ച വിശദാംശങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *