കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

അസിസ്റ്റന്റ് പ്രൊഫസർ – നിയമനം 

കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിലെ  ബയോടെക്നോളജി & മൈക്രോബയോളജി പഠന വകുപ്പിൽ അസിസ്റ്റൻ്റ്  പ്രൊഫസർ തസ്തികയിലേക്ക്  ദിവസവേതന/മണിക്കൂർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ 55 % മാർക്കിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. Ph.D/NET/ അനുബന്ധ വിഷയങ്ങളിൽ ഗവേഷണ പ്രസിദ്ധീകരണങ്ങൾ ഉള്ളവർക്ക് മുൻഗണന

നിയമനം റഗുലർ ഇൻറർവ്യൂ പ്രകാരം സ്ഥിര നിയമനം/ കരാർ നിയമനം നടക്കുന്ന തീയതി വരെയോ അല്ലെങ്കിൽ 2025 ഏപ്രിൽ 15  വരെയോ മാത്രമായിരിക്കും.  യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങൾ സഹിതം ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ നവംബർ 11ന്  രാവിലെ 10 .30ന് മുൻപായി ഹാജരാകണം. ഫോൺ:  9446870675.

മേട്രൺ നിയമനം 

കണ്ണൂർ സർവ്വകലാശാല കാസർഗോഡ് ക്യാമ്പസിലെ വനിതാ ഹോസ്റ്റലിലെ മേട്രൺ തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത എസ്.എസ്.എൽ.സി. പാസായിയിരിക്കണം. കൂടാതെ ബന്ധപ്പെട്ട തസ്‌തികയിൽ മൂന്ന്  വർഷത്തെ പ്രവർത്തി പരിചയം.  പ്രായം  18 – 36. എസ്.സി,  എസ്.ടി,  ഓ.ബി.സി വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും.  താൽപര്യമുള്ളവർ കൂടികാഴ്ചക്കായി നവംബർ 14ന്  രാവിലെ 11 മണിക്ക് കാസർഗോഡ്-വിദ്യാനഗർ ചാല  ക്യാമ്പസിൽ ഹാജരാക്കേണ്ടതാണ്. ഫോൺ: 6238197279.

2023-24 വർഷത്തെ സർവകലാശാല എൻ.എസ്.എസ്.അവാർഡുകൾ 

2023-24 അക്കാദമിക് വർഷത്തെ മികച്ച നാഷണൽ സർവീസ് സ്കീം പ്രവർത്തനങ്ങൾക്കുള്ള കണ്ണൂർ സർവകലാശാല അവാർഡുകൾ പ്രഖ്യാപിച്ചു. . അവാർഡ് ലഭിച്ചവരുടെ വിവരങ്ങൾ ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.

മികച്ച പ്രോഗ്രാം  ഓഫീസർമാരും  &  എൻഎസ്എസ് യൂണിറ്റുകളും 

 1.  ജെസ്സി  കെ , യൂണിറ്റ്  നമ്പർ .41,  ഡി  പോൾ  ആർട്സ്  & സയൻസ്  കോളേജ് , എടത്തൊട്ടി , കണ്ണൂർ

 2.  ഷിജിത്  വി , യൂണിറ്റ്  നമ്പർ .13, കോ -ഓപ്പറേറ്റീവ്  ആർട്സ്  & സയൻസ്  കോളേജ് , മാടായി , പഴയങ്ങാടി , കണ്ണൂർ

 3. ആസിഫ്  ഇക്ബാൽ  കാക്കശ്ശേരി , യൂണിറ്റ്  നമ്പർ.2, ഗവ . കോളേജ്  കാസർഗോഡ് , വിദ്യാനഗർ

 4. പാർവതി  ഇ ,  യൂണിറ്റ്  നമ്പർ.8, സെന്റ് പയസ്   X കോളേജ് , രാജപുരം ,  കാസർഗോഡ്

 5. ഡോ. ജെയ്സൺ  ജോസഫ് , യൂണിറ്റ്  നമ്പർ. 25, നിർമ്മലഗിരി കോളേജ് , കുത്തുപറമ്പ , കണ്ണൂർ

മികച്ച എൻ.എസ്.എസ് . വോളന്റീയർമാർ  (ആൺകുട്ടികൾ)

1. മുരളീകൃഷ്ണ , യൂണിറ്റ്  നമ്പർ.11,  പയ്യന്നൂർ  കോളേജ് , എടാട്ട്   പി ഓ , പയ്യന്നുർ , കണ്ണൂർ

2. സഞ്ജയ്  കെ  എസ്, യൂണിറ്റ്  നമ്പർ.05, നെഹ്‌റു  ആർട്സ്  & സയൻസ്  കോളേജ് , കാഞ്ഞങ്ങാട് , പടന്നേക്കാട്   പി ഓ , കാസർഗോഡ്

3. സാത്വിക്‌  ചന്ദ്രൻ  പി , യൂണിറ്റ്  നമ്പർ.02,  ഗവ . കോളേജ്  കാസർഗോഡ് , വിദ്യാനഗർ

4. അദ്വൈത്  ലതീഷ് , യൂണിറ്റ്  നമ്പർ.72, ഡോൺ  ബോസ്കോ  ആർട്സ്  & സയൻസ്  കോളേജ് , അങ്ങാടിക്കടവ് , കണ്ണൂർ

5. അതുൽദാസ്  കെ , യൂണിറ്റ്  നമ്പർ.29, പഴശ്ശി  രാജ  എൻഎസ്എസ്  കോളേജ് , മട്ടന്നൂർ , കണ്ണൂർ

മികച്ച എൻ.എസ്.എസ്.  വോളന്റീയർമാർ (പെൺകുട്ടികൾ)

1. അമ്പിളി  കെ  വി , യൂണിറ്റ്  നമ്പർ.5,  നെഹ്‌റു  ആർട്സ്  & സയൻസ്  കോളേജ് , കാഞ്ഞങ്ങാട്  , പടന്നേക്കാട്   പി ഓ , കാസർഗോഡ്

2. പാർവണ  വി  കെ , യൂണിറ്റ്  നമ്പർ.10, പയ്യന്നൂർ  കോളേജ് , എടാട്ട്   പി ഓ , പയ്യന്നുർ , കണ്ണൂർ

3. രേവതി  പി ,യൂണിറ്റ്  നമ്പർ.02,  ഗവ . കോളേജ്  കാസർഗോഡ് , വിദ്യാനഗർ

4. കാസിസ്  മുകേഷ് , യൂണിറ്റ്  നമ്പർ.88,  സനാതന  ആർട്സ്  ആൻഡ്  സയൻസ്  കോളേജ് , കോട്ടപ്പാറ , കാസർഗോഡ്

 ഹാൾ ടിക്കറ്റ്

മഞ്ചേശ്വരം  സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ , മൂന്നാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി  (റെഗുലർ/ സപ്ലിമെന്ററി നവംബർ 2024 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഹാൾ ടിക്കറ്റ്  ലഭിക്കാത്തവർ   ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റർ എം.എസ്. സി. സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റ  അനലിറ്റിക്സ്, ഒക്ടോബർ 2023  പരീക്ഷയുടെ ഫലം  സർവകലാശാല  വെബ്‌സൈറ്റിൽ   ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ മൂല്യ നിർണ്ണയം /സൂക്ഷ്മ പരിശോധന/പകർപ്പ് ലഭ്യമാക്കൽ എന്നിവക്ക് നവംബർ 21 വൈകിട്ട് 5 മണി വരെ അപേക്ഷിക്കാം.

പ്രായോഗിക പരീക്ഷകൾ/വൈവ വോസി

മൂന്നാം സെമസ്റ്റർ   എം.എസ്.സി ഫിസ്കികസ്/ എം.എസ്.സി ഫിസ്കികസ് വിത്ത്ക മ്പ്യൂട്ടേഷണൽ & നാനോ സയൻസ് സ്പെഷ്യലൈസേഷൻ ഡിഗ്രി(റെഗുലർ / സപ്ലിമെന്ററി) ഒക്ടോബർ 2024 പ്രായോഗിക പരീക്ഷകൾ/വൈവ വോസി എന്നിവ 2024 നവംബർ 12 മുതൽ 20 വരെയുള്ള തീയ്യതികളിലായി അതത് കോളേജുകളിൽ വെച്ച് നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *