കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവകലാശാലയുടെ ധർമശാല ക്യാമ്പസിലെ ബി.എഡ് സെന്ററിൽ കോമേഴ്സ് ബി.എഡ് പ്രോഗ്രാമിൽ പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സീറ്റിലേക്കുള്ള ഒരു ഒഴിവിലേക്ക് പ്രവേശനത്തിനായി നവംബർ നാലിന് രാവിലെ പത്തു മണിക്കു സ്പോട്ട് അഡ്മിഷൻ നടത്തുന്നു. എം.കോം ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാക്കുക.ഫോൺ: 9947988890.
ഹാൾടിക്കറ്റ്
നവംബർ 5ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദം (റെഗുലർ/ സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) , നവംബർ 2024, അഫിലിയേറ്റഡ് കോളേജുകളിലെയും / ഐ ടി എഡ്യൂക്കേഷൻ സെന്ററുകളിലെയും 06/11/2024 നു ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം സി എ (റെഗുലർ/ സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് / എം സി എ ലാറ്ററൽ എൻട്രി) നവംബർ 2024, മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (റെഗുലർ/ സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഒക്ടോബർ 2024 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്
പരീക്ഷാ വിജ്ഞാപനം
നവംബർ 22ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (റെഗുലർ/ സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ഒക്ടോബർ 2024 പരീക്ഷകൾക്ക് നവംബർ 06 മുതൽ 08 വരെ പിഴയില്ലാതെയും നവംബർ 11 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്
എ. ബി. സി. ഐ. ഡി. സമർപ്പിക്കണം
2021 വർഷം പ്രവേശനം നേടിയ ബിരുദ വിദ്യാർത്ഥികൾ അടിയന്തിരമായി എ.ബി.സി.ഐ.ഡി സംബന്ധിച്ച വിശദാംശങ്ങൾ അവരവരുടെ കോളേജുകളിൽ നവംബർ 11ന് മുമ്പായി സമർപ്പിക്കേണ്ടതാണ്. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ വിദ്യാർത്ഥികൾക്ക് പിന്നീട് ബുദ്ധിമുട്ടുണ്ടാകുകയും സർവകലാശാലക്ക് വിദ്യാർത്ഥികളെ സഹായിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാവുകായും ചെയ്യും. അതിനാൽ ഇക്കാര്യത്തിൽ വിദ്യാർഥികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എ.ബി.സി. ഐ.ഡി. തയ്യാറാക്കുന്ന രീതി സംബന്ധിച്ച വിശദാംശങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.