കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടും
അഞ്ചരക്കണ്ടി-പെരളശ്ശേരി കുടിവെള്ള പദ്ധതിയുടെ ബൂസ്റ്റർ സ്റ്റേഷനിൽ അടിയന്തിര അറ്റകുറ്റപണി നടക്കുന്നതിനാൽ നവംബർ 25ന് അഞ്ചരക്കണ്ടി, പെരളശ്ശേരി, കടമ്പൂർ, മുഴപ്പിലങ്ങാട്, ചെമ്പിലോട്, പിണറായി, വേങ്ങാട്, എരഞ്ഞോളി, കതിരൂർ എന്നീ പഞ്ചായത്തുകളിലും കണ്ണൂർ കോർപ്പറേഷൻ പരിധിയിലുള്ള ചേലോറ സോണിലും കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെട്ടേക്കുമെന്ന് അസി.എക്സി.എഞ്ചിനീയർ അറിയിച്ചു. ഫോൺ: 04972828586