സമന്വയം: ജില്ലാതല ഉദ്ഘാടനം ജനുവരി 11ന്

0

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെയും കേരള നോളജ് ഇക്കോണമി മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമന്വയം-ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിൽ അവസരങ്ങൾ-പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജനുവരി 11 ന് കളക്ടറേറ്റിൽ നടക്കും. മേഖലാതല രജിസ്ട്രേഷൻ ക്യാമ്പുകൾ ഇരിട്ടി, തളിപ്പറമ്പ് എന്നിവിടങ്ങളിലും നടത്തും.
ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ കമ്മീഷൻ അംഗം എ. സൈഫുദ്ദീൻ അധ്യക്ഷനായി. ഫാ.ജോസഫ് കാവനാടി ചെയർമാനും ഹനീഫ് ടി പാനൂർ ജനറൽ കൺവീനററുമായി സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രം പ്രിൻസിപ്പൽ കെ സുജിതയാണ് ജില്ലാ കോ ഓർഡിനേറ്റർ.

ന്യൂനപക്ഷ വിഭാഗങ്ങളിലെ ഉദ്യോഗാർഥികൾക്ക് വൈജ്ഞാനിക, തൊഴിൽ പരിചയവും നൈപുണ്യ പരിശീലനവും നൽകി തൊഴിൽ ലഭ്യമാക്കുകയാണ് ‘സമന്വയം’ പദ്ധതിയുടെ ലക്ഷ്യം. കുറഞ്ഞത് ഹയർ സെക്കന്ററി വിദ്യാഭ്യാസ യോഗ്യതയുള്ള 18 നും 59നും മധ്യേ പ്രായമുള്ള ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം കെ.റോസ, ജില്ലയിലെ വിവിധ ന്യൂനപക്ഷ സംഘടനാപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

About The Author

Leave a Reply

Your email address will not be published. Required fields are marked *