കണ്ണൂർ ജില്ലയിലെ 85 ടൗണുകൾ ഹരിത ടൗണുകളായി മാറ്റുന്നതിന് തുടക്കമായി
സമ്പൂർണ ശുചിത്വ സുന്ദര ജില്ലയെന്ന ലക്ഷ്യത്തിലേക്കുള്ള, മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിന്റെ കേരളപ്പിറവി ദിനത്തിലെ പ്രവർത്തനങ്ങൾക്കു ജില്ലയിലെമ്പാടും ആവേശകരമായ ജനപങ്കാളിത്തം. ഹരിത ശുചിത്വ ടൗൺ പ്രഖ്യാപനം, ഹരിത ഓഫീസ് പ്രഖ്യാപനം, ഹരിത വിദ്യാലയ പ്രഖ്യാപനം, ഹരിത അയൽക്കൂട്ട പ്രഖ്യാപനം എന്നിവയാണ് ജില്ലയിൽ നടന്നത്. കേരള പിറവി ദിനത്തിൽ ജില്ലയിൽ 85 ടൗണുകളാണ് ഹരിത ടൗണുകളായി മാറാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്. കൂടാളി പഞ്ചായത്തിലെ കൊളപ്പ ടൗണിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ ഹരിത സുന്ദര ടൗൺ പ്രഖ്യാപനം നടത്തി ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. കൂടാളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈമ അധ്യക്ഷത വഹിച്ചു.
ജില്ലയിലെ കോളേജുകളിൽ 38 എണ്ണം ഹരിത കലാലയനിലവാരത്തിലേക്ക് മാറിയതായി പ്രഖ്യാപിക്കപ്പെട്ടു.
ജില്ലയിൽ ആകെ 94 കോളേജുകളാണുള്ളത്. ജില്ലയിലെ ആകെയുള്ള 1629 വിദ്യാലയങ്ങളിൽ 778 വിദ്യാലയങ്ങൾ ഹരിത വിദ്യാലയം എന്ന പദവി നേടി. ജില്ലയിൽ 3752 കുടുംബശ്രീ അയൽക്കൂട്ടങ്ങൾ കേരള പിറവി ദിനത്തിൽ ഹരിത അയൽക്കൂട്ട പദവി കൈവരിച്ചു. മാനദണ്ഡങ്ങൾക്കനുസരിച്ച് ഗ്രേഡിംഗ് നടത്തിയാണ് അയൽക്കൂട്ടങ്ങൾക്ക് ഹരിത പദവി സമ്മാനിച്ചത്.
ജില്ലയിലാകെ 20,003 കുടുംബശ്രീ അയൽക്കൂട്ടങ്ങളാണ് ഉള്ളത്. നാറാത്ത് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ജനകീയ കാമ്പയിൻ വിളംബര ഘോഷയാത്ര കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷനിലെ 20 സ്ഥാപനങ്ങൾ ഹരിത സ്ഥാപനങ്ങളായി മാറിയതിന്റെ ഉദ്ഘാടനം തളിപ്പറമ്പ് നഗരസഭാ ചെയർപേഴ്‌സൺ മുർഷിദാ കോങ്ങായി നിർവ്വഹിച്ചു.
ചെറുതാഴം പഞ്ചായത്തിലെ മണ്ടൂർ ടൗൺ മാതൃകാ ഹരിത ടൗൺ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡണ്ട് എൻ ശ്രീധരൻ നിർവ്വഹിച്ചു. പന്ന്യന്നൂർ താഴെ ചമ്പാട് ഹരിത ടൗണുകളുടെ പ്രഖ്യാപനം ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ നിർവഹിച്ചു. ചെമ്പിലോട് കോയ്യോട് മാതൃകാ ശുചിത്വ ടൗൺ പ്രഖ്യാപനം എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രമീള നിർവഹിച്ചു.
പേരാവൂർ പഞ്ചായത്ത് തല ഹരിത കലാലയം പ്രഖ്യാപനം മലബാർ ട്രെയിനിങ് കോളേജിൽ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇന്ദു കെ മാത്യു അധ്യക്ഷയായി. ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ ടി എം തുളസീധരൻ മുഖ്യാതിഥിയായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം ശൈലജ, ഹെൽത്ത് ഇൻസ്‌പെക്ടർ ദിവ്യ രാഘവൻ, ഹരിത കേരള മിഷൻ ജില്ലാ റിസോഴ്‌സ് പേഴ്‌സൻ നിഷാദ് മണത്തണ, ചാമക്കാൽ. എസ്എൻ യുപി സ്‌കൂളിനെ ഹരിതവിദ്യാലയമായി പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സാജു സേവ്യർ പ്രഖ്യാപിച്ചു.
കോളയാട് ഗ്രാമപഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ ഹരിത വിദ്യാലയം പ്രഖ്യപാനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഇ സുധീഷ് കുമാറിന്റെ അധ്യഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് റിജി എം ഉദ്ഘാടനം ചെയ്തു.
മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ ഭാഗമായി കാക്കയങ്ങാട് ടൗൺ ശുചീകരിച്ചു. കാക്കയങ്ങാട് ടൌണും പൊതുഇടങ്ങളും ഹരിത ടൗണും ഹരിത പൊതുഇടങ്ങളുമായി പ്രഖ്യാപിക്കുന്ന ചടങ്ങ് മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി വി വിനോദ് അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ടി ബിന്ദു ഉൽഘാടനം ചെയ്തു. കോളയാട് ഗ്രാമപഞ്ചയത് പുത്തലം യുപി സ്‌കൂളിൽ നാടൻ പാട്ട് അരങ്ങ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റിജി എം പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
കൂത്ത്പറമ്പ് നഗരസഭയിലെ തൊക്കിലങ്ങാടി ടൗൺ ഹരിത ടൗൺ പ്രഖ്യാപനം കുത്തുപറമ്പ് മുൻസിപ്പൽ ചെയർമാൻ വി സുജാത ടീച്ചർ നിർവഹിച്ചു. പിണറായി പാറപ്രം ടൗൺ ഹരിത ടൗണായി ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ പ്രഖ്യാപിച്ചു പിണറായി പഞ്ചായത്ത് പ്രസിഡണ്ട് പി. രാജീവൻ അധ്യക്ഷത വഹിച്ചു.