മീൻ ചൂണ്ട കൺപോളയിലേക്ക് തുളച്ചു കയറി രോഗിക്ക് തുണയായി കണ്ണൂർ ജില്ലാ ആശുപത്രി
വിറക് പുരയിൽ വിറക് എടുക്കുന്നതിനിടെ അബ്ദത്തിൽ വിറക് പുരയ്ക്ക് മുകളിൽ തൂക്കിയിട്ട മീൻ ചൂണ്ട കൺപോളയിലേക്ക് തുളച്ചു കയറിയ പേരാവൂർ മുണ്ടപ്പാക്കൽ സ്വദേശിനി ജിഷ എം ജെ ക്ക് തുണയായത് ജില്ലാ ആശുപത്രി ദന്താരോഗ്യ വിഭാഗവും , നേത്ര വിഭാഗവും .
വേദന തിന്ന് മണിക്കൂറുകളോളം ഇരിട്ടി ,പേരാവൂർ പ്രദേശത്തെ സ്വക കാര്യ ആശുപത്രികളെ സമീപിച്ചെങ്കിലും കണ്ണൂരിലേക്ക് റഫർ ചെയ്യുകയായിരുന്നു.ജില്ലാ ആശുപത്രി നേത്ര വിഭാഗത്തിൽ എത്തിയ രോഗിയെ കൺപോളയിൽ തുളച്ചു കയറിയ ചൂണ്ടയുടെ മൂർച്ചയുള്ള അറ്റം പുറത്ത് എടുക്കുക ഡോക്ടർ മാർക്ക് വെല്ലു വിളിയായി .
ഉടനെ ദന്തവിഭാഗത്തിന്റെ സേവനം തേടി എയർ റോട്ടർ ഹാൻഡ് പീസ് എന്ന ഗ്രൈൻ ഡിങ് മെഷീന്റെ സഹായത്തോടെ ചൂണ്ടയുടെ അഗ്രം രോഗിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെ മുറിച്ച് മാറ്റുകയും ചൂണ്ട പൂർണ്ണമായും പുറത്തെടുക്കുകയും ചെയ്തു. ചികിത്സ കായി കണ്ണൂർ ജില്ലാ ആശുപത്രി അന്ത വിഭാഗത്തിലെ ഓറൽ ആന്റ് മാക്സിലോ ഫേഷ്യൽ സർജൻ ഡോ ദീപക്ക് ടി എസ് , ഡന്റൽ സർജൻ ഡോ സഞ്ജിത്ത് ജോർജ്ജ് , ഓഫ് ത്താൽ മോളജിസ്റ്റ് ഡോ : ജെയ്സി തോമസ് , ഡോ മിൽന നാരായണൻ , സീനിയർ ഡന്റൽ ഹൈജീനിസ്റ്റ് അജയകുമാർ കരിവെള്ളൂർ , ലക്ഷ്മി കൃഷ്ണ എന്നിവർ നേതൃത്വം നൽകി.