മാതമംഗലത്ത് ആടുകളെ കടിച്ചു കൊന്നത് പുലി തന്നെ; വനംവകുപ്പ്

0

Representational Image

പയ്യന്നൂർ മാതമംഗലത്ത് വെള്ളോറയിൽ ആടുകളെ കടിച്ചു കൊന്നത് പുലി തന്നെയെന്ന് വനംവകുപ്പ് . പുലിയുടെ ദൃശ്യം കാമറയില്‍ പതിഞ്ഞിട്ടില്ലെന്ന് വനംവകുപ്പ് റെയ്ഞ്ച് ഓഫീസര്‍ പി രതീശന്‍ പറഞ്ഞു. ഇന്ന് മുതല്‍ പ്രത്യേക ആര്‍ആര്‍ടി സംഘം പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ നടത്തും.ഇതിന് ശേഷമായിരിക്കും പുലിയെ പിടികൂടാന്‍ കൂടുകള്‍ സ്ഥാപിക്കുക. 24 മണിക്കൂറും വനംവകുപ്പ് സംഘം പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പ്രദേശവാസികൾ പരിഭ്രമിക്കേണ്ടതില്ലെന്നും, വളര്‍ത്തുമൃഗങ്ങള്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

വെള്ളോറ, കക്കറ ഭാഗങ്ങളില്‍ സ്ഥാപിച്ച കാമറകളിലൊന്നും പുലിയുടെ ദൃശ്യങ്ങൾ ഇതേവരെ ലഭിച്ചിട്ടില്ല. വെള്ളോറ കടവനാട് ബുധനാഴ്ച്ച വെള്ളോറ അറക്കാല്‍പ്പാറ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പന്തല്‍മാക്കന്‍ രവീന്ദ്രന്‍ എന്നയാളുടെ വീട്ടിലെ ആടിനെയാണ് പുലി കടിച്ചു കൊന്നത്.മറ്റൊരാടിന് പരിക്കേറ്റ നിലയിലുമാണ്. രണ്ട് ദിവസം മുന്നേ കക്കറയില്‍ ഒരു വളര്‍ത്തുനായയെ കടിച്ച് കൊണ്ടുപോയി കൊന്നിരുന്നു. ഇതേ തുടർന്നാണ് അക്രമകാരിയായ അജ്ഞാത ജീവി പുലിയാണെന്ന് സ്ഥിരീകരിച്ചത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *