ഓംപ്രകാശിന്റെ മുറിയിൽ ലഹരിസാന്നിധ്യം; അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ് തീരുമാനം
ലഹരിക്കേസിൽ അറസ്റ്റിലായ ഗുണ്ടാനേതാവ് ഓംപ്രകാശിന്റെ മുറിയിൽ ലഹരിസാന്നിധ്യം. മുറിയിൽ നിന്ന് കണ്ടെടുത്ത കവറിലാണ് കൊക്കെയിനിന്റെ സാന്നിധ്യം കണ്ടെത്തിയത്.കെമിക്കൽ ലാബ് പരിശോധനാ ഫലം പൊലീസിന് ലഭിച്ചതോടെ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാനാണ് തീരുമാനം. ലഹരി പാർട്ടിയിൽ പങ്കെടുത്തവരിൽ നിന്നും പൊലീസ് വീണ്ടും മൊഴി എടുത്തേക്കും.സിനിമ താരങ്ങളടക്കം അടങ്ങിയ കേസാണ് ഓംപ്രകാശുമായി ബന്ധപ്പെട്ടുള്ളത്. ഒക്ടോബർ ആറിനാണ് കുണ്ടന്നൂരിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നിന്ന് ഓംപ്രകാശിനെയും ശിഹാസിനെയും മരട് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇവരെ കൂടാതെ ഇരുപതോളം പേര്‍ ഹോട്ടല്‍ മുറിയില്‍ എത്തി എന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. പ്രതികള്‍ സ്ഥിരമായി വിദേശത്തുനിന്ന് ലഹരിമരുന്ന് എത്തിച്ച് കൊച്ചിയില്‍ വിൽപ്പന നടത്തുന്നവരാണെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു.