ഇൻഫോസിസ് ജീവനക്കാർക്ക് പെർഫോമൻസ് ബോണസ് പ്രഖ്യാപിച്ചു

0

ഇൻഫോസിസ് ജീവനക്കാർക്ക് ശരാശരി 90% പെർഫോമൻസ് ബോണസ് പ്രഖ്യാപിച്ചു. മിഡ്- ജൂനിയർ ലെവൽ ജീവനക്കാർക്കാണ് ഈ തുക കൂടുതലായി ലഭിക്കുക. ഇൻഫോസിസിൽ 3.15 ലക്ഷം പേർ ജോലി ചെയ്യുന്നതായാണ് കണക്ക്. സ്ഥാപനത്തിലെ ബോണസിന് അർഹരായ ജീവനക്കാർക്ക് ഇമെയിൽ വഴിയാണ് സന്ദേശം എത്തിയത്. ഓരോ ജീവനക്കാരനും പെർഫോമൻസ് അടിസ്ഥാനമാക്കി വ്യത്യസ്ത ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബറിലെ ശമ്പളത്തോടൊപ്പം ഈ ബോണസും ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.2025 ജനുവരി മുതൽ ശമ്പള വർദ്ധനവ് നടപ്പിലാക്കുമെന്ന് ഇൻഫോസിസ് സിഇഒ സലീൽ പരേഖ് വ്യക്തമാക്കിയിട്ടുണ്ട്. ഈ നേട്ടം എല്ലാ ജീവനക്കാർക്കും ലഭിക്കും. 2022 സാമ്പത്തിക വർഷത്തിൽ ശമ്പള വർദ്ധനവ് മരവിപ്പിച്ചിരുന്നു, 2024 സാമ്പത്തിക വർഷത്തിൽ വൈകിയാണ് ശമ്പള വർദ്ധനവ് നടപ്പിലാക്കിയത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *