കൊച്ചിയില്‍ കാനയില്‍ വീണ് വിദേശിയുടെ കാലൊടിഞ്ഞു
ഫോര്‍ട്ട് കൊച്ചിയില്‍ കാനയില്‍ വീണ് വിദേശിയുടെ കാലൊടിഞ്ഞു. കസ്റ്റംസ് ബോട്ട് ജെട്ടിക്ക് സമീപം നടപ്പാത നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഫ്രാന്‍സില്‍ നിന്ന് ചികിത്സയ്ക്കെത്തിയ ആളാണ് അപകടത്തില്‍പ്പെട്ടത്.ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ ഇദ്ദേഹത്തെ കളമശേരി മെഡിക്കല്‍ കോളേജിലേക്കും റഫര്‍ ചെയ്തു. മെഡിക്കല്‍ കോളേജില്‍ എത്തിയ ഇദ്ദേഹത്തിന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചു. നിലവില്‍ കളമശേരി മെഡിക്കല്‍ കോളേജിലാണ് ഫ്രഞ്ച് പൗരനുള്ളത്.