വി​കാ​ര​ങ്ങ​ൾ​ക്ക് അ​ടി​മ​പ്പെ​ട്ട് ജീ​വ​നൊ​ടു​ക്കി​യാ​ൽ പ്രേ​ര​ണാ​കു​റ്റം നി​ല​നി​ൽ​ക്കി​ല്ല : ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണാ​ക്കു​റ്റം റ​ദ്ദാ​ക്കി ഹൈ​ക്കോ​ട​തി

0

സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ പ്ര​തി​ക​ളാ​യി പ​യ്യ​ന്നൂ​ർ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്ന ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ക​രാ​റു​കാ​ര​നാ​യ പാ​ടി​ച്ചാ​ലി​ലെ ക​ര​യി​ലാ​യി ബി​ജു എം.​ജോ​സ​ഫ് (44) തൂ​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ കേ​സി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ വി​ധി.സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ ക​ണ്ണൂ​ർ തെ​ക്കീ ബ​സാ​റി​ലെ പോ​ത്തി​ക്ക രൂ​പേ​ഷ് (39), കു​റ്റ്യാ​ട്ടൂ​ർ കോ​ര​മ്പ​ത്ത് സു​ജേ​ഷ് (39) എ​ന്നി​വ​ർ പ്ര​തി​ക​ളാ​യ 306 വ​കു​പ്പ് പ്ര​കാ​ര​മു​ള്ള കേ​സാ​ണ് ജ​സ്റ്റീ​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ റ​ദ്ദ് ചെ​യ്ത​ത്. വി​കാ​ര​ങ്ങ​ൾ​ക്ക് അ​ടി​മ​പ്പെ​ട്ട് ഒ​രാ​ൾ ജീ​വ​നൊ​ടു​ക്കി​യാ​ൽ പ്രേ​ര​ണാ​കു​റ്റം നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് കോ​ട​തി വി​ധി​ന്യാ​യ​ത്തി​ൽ പ​റ​ഞ്ഞു.

പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​രാ​യ വി.​ആ​ർ. നാ​സ​ർ, പി.​എം. അ​ച്യു​ത്, സോ​ണി​യ ഫി​ലി​പ്പ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ​ക്കു വേ​ണ്ടി ഹൈ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്. 2012 ഏ​പ്രി​ൽ 17-നാ​ണ് ബി​ജു എം. ​ജോ​സ​ഫ് പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ലോ​ഡ്ജ് മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്. ബി​സി​ന​സ് പ​ങ്കാ​ളി​ക​ളാ​യ പ്ര​തി​ക​ളു​ടെ നി​ര​ന്ത​ര​മു​ള്ള ഭീ​ഷ​ണി​യെ തു​ട​ർ​ന്നാ​ണ് ബി​ജു ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്.ആ​ദ്യം അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ് രൂ​പേ​ഷി​നെ​യും സു​ജേ​ഷി​നേ​യും പ്ര​തി ചേ​ർ​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​ർ​ക്കും അ​ന്ന് ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യി​രു​ന്നു. ഏ​റെ വി​വാ​ദ​മാ​യ ഈ ​കേ​സി​ൽ രാ​ഷ്ട്രീ​യ ആ​രോ​പ​ണ​ങ്ങ​ളും പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളും ഉ​യ​ർ​ന്നി​രു​ന്നു.പ​യ്യ​ന്നൂ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സാ​ണ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​ത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *