ഹരിദാസിന്റെ ഇരട്ട വോട്ട്; സമ്മതിച്ച് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍
ബിജെപി ജില്ലാ പ്രസിഡന്റ് ഹരിദാസിന്റെ ഇരട്ട വോട്ട് സമ്മതിച്ച് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ .പട്ടാമ്പിയില്‍ വോട്ട് ഉണ്ടെങ്കില്‍ നീക്കം ചെയ്യേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന് ആണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.കരട് വോട്ടര്‍പ്പട്ടികയിലുള്ള ആളുകളെ ബിഎല്‍ഒയെ സ്വാധീനിച്ച് രണ്ട് മുന്നണികളും വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് പാലക്കാട് മണ്ഡലത്തിലെ ഇരട്ട വോട്ടുകളെ കുറിച്ച് എല്ലാ വിവരങ്ങളും നല്‍കിയിരുന്നു. ഈ വോട്ടുകള്‍ പരിശോധിക്കണമെന്നും നീക്കം ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോടും ജില്ലാ കളക്ടറോടും അന്ന് ആവശ്യപ്പെട്ടതാണ്. വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കുകയും പരിശോധിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്തതാണ്എന്നും കൃഷ്ണകുമാര്‍ പറഞ്ഞു.