കോടതിയിൽ എഡിഎമ്മിനെതിരെ പറയുന്നത് ദിവ്യയുടെ വ്യക്തിപരമായ കാര്യം; എംവി ഗോവിന്ദൻ
ദിവ്യക്കെതിരായ നടപടികൾ ജില്ലാ കമ്മിറ്റിയെടുക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അതിനെക്കുറിച്ച് ജില്ലാ കമ്മിറ്റി തന്നെ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടക്കം തൊട്ടേ എഡിഎമ്മിന്റെ കുടുംബത്തിനൊപ്പം ആണെന്ന് നിലപാട് സിപിഐഎം സ്വീകരിച്ചിരുന്നു. കോടതിയിൽ എഡിഎമ്മിനെതിരെ പറയുന്നത് ദിവ്യയുടെ വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് റെയ്ഡ് നടന്നതോടെ ഇടതുപക്ഷത്തിന് ശുക്രദശ ആരംഭിച്ചുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു. റെയ്ഡിന് ശേഷം കോൺഗ്രസിൻ്റെ ശുക്രദശ മാറി. റെയ്ഡ് നടത്തും മുമ്പ് നടപടി പാലിച്ചില്ലെന്ന കലക്ടറുടെ റിപ്പോർട്ടിനെയും അദ്ദേഹം വിമർശിച്ചു. നടപടി ക്രമം പാലിക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്. റെയ്ഡ് ഗുണം ചെയ്തത് എൽഡിഎഫിനാണ് എന്നും അദ്ദേഹം പറഞ്ഞു.