റെയിൽവേ വൈദ്യുതീകരണം പൂർത്തിയാകുന്നു; പ‍ഴയ ഡീസൽ എൻജിനുകൾ ആഫ്രിക്കയിലേക്ക്

0

രാജ്യത്ത് ട്രെയിനുകളുടെ വൈദ്യുതീകരണം 96 ശതമാനവും പൂർത്തിയായി. ഇതോടെ നിലവിലുള്ള ഡീസൽ എൻജിനുകൾ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കയറ്റി അയക്കും.

ഡീസല്‍ എഞ്ചിനുകള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റിയയക്കാന്‍ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ. 50 കോടി രൂപയ്ക്ക് 20 ഡീസല്‍ എഞ്ചിനുകളാണ് നേരിയ മാറ്റംവരുത്തി കയറ്റുമതിചെയ്യുന്നത്. ഇനിയും 15-20 വര്‍ഷം ഓടിക്കാവുന്ന എന്‍ജിനുകളാണിവ. വൈദ്യുതീകരണം 96 ശതമാനവും പൂര്‍ത്തിയായതോടെയാണിത്.

റെയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് സര്‍വീസാണ് ഇതിനായുള്ള ഓര്‍ഡര്‍ നേടിയത്. ഇന്ത്യയില്‍ 1.6 മീറ്റര്‍ വീതിയുള്ള ബ്രോഡ്‌ഗേജ് പാതയിലാണ് സര്‍വീസ് നടത്തുന്നത്. അതേസമയം ദക്ഷിണാഫ്രിക്കയില്‍ 1.06മീറ്റര്‍ അകലമുള്ള കേപ്പ് ഗേജ് പാതയിലാണ് സര്‍വീസുകള്‍ നടക്കുന്നത്.

ഈ സാഹചര്യത്തില്‍ ഡീസല്‍ എഞ്ചിനുകളുടെ അക്‌സിലുകള്‍ മാറ്റി വീലുകള്‍ തമ്മിലുള്ള ആകലം 1.06 മീറ്ററായി കുറയ്‌ക്കേണ്ടതുണ്ട്. റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേഡ് ഓര്‍ഗനൈസേഷന്‍ ആണ് എന്‍ജിനുകളുടെ രൂപകല്പനയില്‍ മാറ്റംവരുത്തുന്നത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *