വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കും: അഡ്വ. കെ.കെ രത്നകുമാരി

0

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി അഡ്വ. കെ കെ രത്നകുമാരി വരണാധികാരി ജില്ലാ കളക്ടർ അരുൺ കെ വിജയൻ മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.എൽ.ഡി.എഫ് ഭരണസമിതി നടപ്പിലാക്കാൻ തീരുമാനിച്ച വികസന പ്രവർത്തനങ്ങൾ മുൻപോട്ടു പോകുമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ.കെ രത്നകുമാരി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ചുമതലയേറ്റടുത്തതിന് ശേഷം ജില്ലാ പഞ്ചായത്ത് ചേംബറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. കഴിഞ്ഞ ഭരണ സമിതിയുടെ തുടർച്ചതന്നെയാണ് ഈ ഭരണസമിതിയും. എല്ലാവരും പഴയ അംഗങ്ങൾ തന്നെയാണ് അതുകൊണ്ടുതന്നെ ബാക്കിയുള്ള ഒരു വർഷം കൊണ്ട് വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കും.


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒറ്റപക്ഷം മാത്രമേയുള്ളു. ഭരണ-പ്രതിപക്ഷ അംഗങ്ങളെ കൂട്ടിയോജിച്ചു കൊണ്ടു മുൻപോട്ടു പോകും. അപ്രതീക്ഷിതമായാണ് പുതിയ സ്ഥാനം ഏറ്റെടുക്കേണ്ടി വന്നത്. ഉത്തരവാദിത്വങ്ങൾ നിറവേറ്റുമെന്നും രത്നകുമാരി പറഞ്ഞു. പൊലിസ് മാധ്യമങ്ങളെ തടഞ്ഞത് മുഖ്യവരണാധികാരിയുടെ നിർദ്ദേശപ്രകാരമാണ്. ഈ കാര്യത്തിൽ തനിക്ക് ഒന്നും പറയാനില്ല. മുൻ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാത്തത് ജാമ്യ വ്യവസ്ഥയിലെ നിയന്ത്രണങ്ങൾ കാരണമാണെന്നും രത്നകുമാരി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ദൃഢപ്രതിജ്ഞയെടുത്താണ് അവർ മുഖ്യവരണാധികാരിയായ കലക്ടർ അരുൺ കെ വിജയന് മുൻപിൽ അവർ സ്ഥാനമേറ്റെടുത്തത്. ഇന്ന് രാവിലെ 11 മണിക്ക് തുടങ്ങിയ തെരഞ്ഞെടുപ്പ് പ്രക്രിയകൾ 45 മിനുട്ട് നീണ്ടുനിന്നു. പരിയാരം ഡിവിഷനിലെ അംഗമാണ് രത്നകുമാരി.

About The Author

Leave a Reply

Your email address will not be published. Required fields are marked *