പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ഡബ്ല്യുസിസിയുടെ വിമർശനം
ഒരു പരാതി ഉന്നയിച്ച അതിജീവിത എന്ന നിലയിൽ സാന്ദ്രയ്ക്ക് സഹായം ഉറപ്പാക്കുന്നതിന് പകരം അവരെ സംഘടനയിൽ നിന്ന് ഒഴിവാക്കിയതിലൂടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഹേമകമ്മറ്റി റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്ന സ്ത്രീ-വിരുദ്ധ അവസ്ഥയിലേക്ക് സ്വന്തം സംഘടനയെ എത്തിച്ചിരിക്കുകയാണെന്ന് ഡബ്ല്യുസിസി.പ്രൊഡ്യൂസേഴസ് അസോസിയേഷനിൽ നിന്ന് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിയിലാണ് ഡബ്ല്യുസിസിയുടെ പ്രതികരണം. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്, സിനിമ സെറ്റുകളിൽ സ്ത്രീകൾ പേടിച്ച് നിൽക്കുന്ന അവസ്ഥയും അവഗണയും നേരിടുന്നുണ്ട്. പല സ്ത്രീ നിർമ്മാതാക്കൾക്കും മെന്റെൽ ഹരാസ്മെൻറ് ഉണ്ടാകുന്നുണ്ടെന്നും ഡബ്ല്യുസിസി വ്യക്തമാക്കി.