ആലപ്പുഴയില്‍ സിപിഐഎം യുവ നേതാവ് ബിജെപിയിൽ ചേർന്നു
ആലപ്പുഴയില്‍ സിപിഐഎം യുവ നേതാവ് ബിജെപിയിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും സിപിഐഎം ഏരിയാകമ്മിറ്റി അംഗവുമായ ബിബിന്‍ സി ബാബുവാണ് ബിജെപി അംഗത്വമെടുത്തത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി ബിബിന്‍ സി ബാബു കൂടിക്കാഴ്ച്ച നടത്തി.എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും ഡിവെെഎഫ്ഐ സംസ്ഥാന സമിതി അംഗവുമാണ് ബിബിൻ. കേരള സർവ്വകലാശാല സെനറ്റ് അംഗമാണ്.