പാലക്കാട്ട് ഇത്തവണയും യുഡിഎഫിന് വോട്ട് മറിക്കാന്‍ സിപിഐഎം ശ്രമിക്കുന്നു; കെ സുരേന്ദ്രൻ
സിപിഐഎം ഇപ്പോൾ ആശയക്കുഴപ്പത്തിലാണ്. പാര്‍ട്ടിയിലെ പലര്‍ക്കും പല അഭിപ്രായമാണ് ഉള്ളതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്.എം വി ഗോവിന്ദന് ഒന്നു പറയുന്നു. കൃഷ്ണദാസ് മറ്റൊന്നു പറയുന്നുവെന്നും സുരേന്ദ്രന് പറഞ്ഞു. ട്രോളിയില്‍ കൊണ്ടുവന്നത് സിപിഐഎമ്മിലെ അസംതൃപ്തര്‍ക്ക് കൊടുക്കാനുള്ള പണമാണെന്നും കെ സുരേന്ദ്രന് പറഞ്ഞു. പാലക്കാട്ട് ഇത്തവണയും യുഡിഎഫിന് വോട്ട് മറിക്കാന്‍ സിപിഐഎം ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.