പഴകിയ അരിയും മറ്റും വിതരണം ചെയ്ത സംഭവം ഗുരുതരമായ പ്രശ്നം തന്നെയെന്ന് മുഖ്യമന്ത്രി

0

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് പഴകിയ അരിയും മറ്റും വിതരണം ചെയ്ത സംഭവം ഗുരുതരമായ പ്രശ്നം തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ചേലക്കരയിൽ യു ആർ പ്രദീപിന് വേണ്ടി പ്രചാരണത്തിനെത്തിയപ്പോളാണ് പ്രസംഗത്തിൽ മുഖ്യമന്ത്രി വയനാട് പരാമർശിച്ചത്. വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്നും സർക്കാർ ഇത്തരം കാര്യങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോളുണ്ടായ സംഭവം ആശ്ചര്യകരമാണ്. പ്രാദേശിക സർക്കാരാണ് പഴയ സാധനങ്ങൾ വിതരണം ചെയ്തത്.ദുരന്തബാധിതർക്ക് സഹായം എത്തിക്കാൻ പല സംവിധാനങ്ങളും സർക്കാർ ഒരുക്കിയിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *