ചേലക്കരയിലും വയനാട്ടിലും പോളിംഗ് പൂർത്തിയായി
ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് അവസാനിച്ചു. വോട്ട് രേഖപ്പെടുത്താനുള്ള ഔദ്യോഗിക സമയം അവസാനിച്ചിട്ടുണ്ട്. എന്നാൽ പല ബൂത്തുകളിലും ഇപ്പോൾ വോട്ടർമാരുടെ നീണ്ട ക്യൂ തുടരുന്നുണ്ട്. വൈകിട്ട് ആറ് മണി വരെ വന്നവർക്ക് വോട്ട് രേഖപ്പെടുത്താവുന്നതാണ്.
അതേസമയം പോളിംഗ് കണക്കുകളിലേക്ക് വന്നാൽ, ചേലക്കരയിൽ ഇതുവരെ 71.65 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 63.59 ശതമാനം വോട്ട് വയനാട്ടിലും രേഖപ്പെടുത്തിയിട്ടുണ്ട്. വയനാട്ടിൽ കഴിഞ്ഞ തെരെഞ്ഞെടുപ്പിനേക്കാൾ പോളിംഗ് നിരക്ക് ഇത്തവണ കുറവാണ്.
വയനാട്ടിൽ രേഖപ്പെടുത്തിയ പോളിംഗ്
2019-80%
2024- ഏപ്രിൽ- 74.74%
2024-നവംബർ – 62.86 (ഒടുവിലെ കണക്ക്)