കാസ്റ്റിംഗ് ഡയറക്ടർ വിച്ചുവിനെതിരായ കുറ്റപത്രം സമർപ്പിച്ചു

0

കാസ്റ്റിംഗ് ഡയറക്ടർ വിച്ചുവിനെതിരായ കുറ്റപത്രം എറണാകുളം സിജെഎം കോടതിയിൽ പ്രത്യേക അന്വേഷണസംഘം സമർപ്പിച്ചു. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ സിനിമയിൽ അവസരം കിട്ടില്ലെന്നും കാസ്റ്റിംഗ് കൗച്ചിന് വഴങ്ങണമെന്നും വിച്ചു ആവശ്യപ്പെട്ടതായി പരാതിക്കാരി അന്വേഷണസംഘത്തിന് മുന്നിൽ വ്യക്തമാക്കി. ആദ്യം സംസാരത്തിനിടയിൽ നിങ്ങളുടെ താൽപ്പര്യമെന്താണെന്ന് ചോദിക്കും. അഭിപ്രായം പറഞ്ഞാൽ‌ അപ്പോൾ നിങ്ങൾക്ക് അഭിപ്രായമുണ്ടെങ്കിൽ നിങ്ങൾ വീട്ടിലിരിക്കും എന്നാണ് പറയുക. ഇതൊരു സാധാരണമായ പ്രശ്നമാണിത്. ഈ മേഖലയിലുള്ള നിരവധി സുഹൃത്തുക്കളുണ്ട്. അവർക്കൊക്കെയും ഇത്തരത്തിലുള്ള അനുഭവങ്ങളാണുള്ളതെന്നും പരാതിക്കാരി പറഞ്ഞിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *