കണ്ണൂരിൽ നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി
കണ്ണൂർ കോർപ്പറേഷൻ ഹെൽത്ത് എൻഫോഴ്സ്മെന്റ്സ്ക്വാഡാണ് ലഹരി വസ്തുക്കൾ പിടിച്ചത്. നഗരത്തിലെ കടകളിലും ബങ്കുകളിലും ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് വൻതോതിൽ പുകയില ഉല്പന്നങ്ങൾ കണ്ടെത്തിയത്.ഹെൽത്ത് സൂപ്പർവൈസർ പി.പി ബൈജു, സീനിയർ എച്ച്ഐമാരായ സി ആർ സന്തോഷ് കുമാർ, വി. സജിന, കെ. ബിന്ദു, സഫീർ അലി, എൻ എസ് കൃഷ്ണൻ നമ്പൂതിരിരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.