ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ അലീഷ മൂപ്പന് പ്രവാസി ഭൂഷൺ പുരസ്‌കാരം

0

ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായ അലീഷ മൂപ്പന് പ്രവാസി ഭൂഷൺ പുരസ്‌കാരം. കൊച്ചിയിൽ നടന്ന ചടങ്ങിൽ പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസിൽ നിന്നും അലീഷ മൂപ്പൻ പുരസ്‌കാരം ഏറ്റുവാങ്ങി. രാജ്യത്തെ ആരോഗ്യ, ചികിത്സാസംവിധാനങ്ങൾ ആധുനികവത്കരിക്കുന്നതിനുള്ള പ്രയത്നങ്ങൾക്ക് നൽകിയ നേതൃമികവും ആത്മാർഥതയും പരിഗണിച്ചാണ് പുരസ്‌കാരം. രക്താർബുദ ചികിത്സയിലെ നൂതന സംവിധാനമായ  കാർ-ടി സെൽ തെറാപ്പി പ്രോഗ്രാമിന്റെ ഉദ്‌ഘാടനം  പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് നിർവഹിച്ചു. എറണാകുളം എം.പി, ഹൈബി ഈഡൻ,  ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ അനൂപ് മൂപ്പൻ, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എസ്. രമേഷ് കുമാർ, സ്ഥാപനത്തിന്റെ നേതൃസ്ഥാനങ്ങളിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ, ഡോക്ടർമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

സ്കോട്ലൻഡിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സിൽ (ഐ.സി.എ.എസ്) നിന്നും പഠനം പൂർത്തിയാക്കിയ അലീഷ മൂപ്പൻ, ഏറെക്കാലം ഏർണെസ്റ്റ് ആൻഡ് യങ്ങിൽ പരിചയസമ്പത്ത് നേടിയ ശേഷമാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിലെത്തുന്നത്. യൂണിവേഴ്സിറ്റി ഓഫ് മിഷിഗണിലെ ഫിനാൻസ് ആൻഡ് അക്കൗണ്ടിംഗ് വിഭാഗത്തിലെ പൂർവവിദ്യാർഥികൂടിയാണ് അലീഷ. ഹാർവാർഡ് സർവകലാശാലയിൽ നിന്നും ഗ്ലോബൽ ലീഡർഷിപ്പ് ആൻഡ് പബ്ലിക് പോളിസി ചേഞ്ച് എന്ന വിഷയത്തിൽ ഡിഗ്രിയും സ്വന്തമാക്കിയിട്ടുണ്ട്. പിന്നീട് ആഗോളതലത്തിൽ നിരവധി സുപ്രധാന പുരസ്‌കാരങ്ങൾ നേടി അന്തർദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ പിന്നീടുള്ള വളർച്ചയിലും വികസനത്തിലും നിർണായകമായത് അലീഷ മൂപ്പന്റെ തന്ത്രപ്രധാന നയങ്ങളാണ്.

പശ്ചിമബംഗാൾ ഗവർണ്ണർ ഡോ. സി.വി. ആനന്ദ ബോസിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് അലീഷ മൂപ്പൻ പ്രതികരിച്ചു. നേട്ടത്തിന്റെ ഉത്തരവാദിത്വം ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിലെ ജീവനക്കാരുടെ അക്ഷീണപ്രയത്നങ്ങൾക്കുള്ളതാണെന്ന് അലീഷ പറഞ്ഞു. ഒരൊറ്റ ക്ലിനിക്കിൽ തുടങ്ങി ഇന്ന് ലോകമെമ്പാടും സാന്നിധ്യമുള്ള ഒരു വിശാലശൃംഖലയായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിനെ വളർത്തിയത് തന്റെ പിതാവ് ഡോ. ആസാദ് മൂപ്പൻ ആണെന്നും അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും ഫലമാണ് ഇപ്പോഴത്തെ നേട്ടങ്ങളെന്നും അലീഷ മൂപ്പൻ പറഞ്ഞു. എല്ലാവർക്കും മേന്മയുള്ള ചികിത്സാസംവിധാനങ്ങൾ ഒരുക്കുന്നതിന് വേണ്ടി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഡോ. ആസാദ് മൂപ്പൻ നടത്തിവരുന്ന തീവ്രപരിശ്രമങ്ങളെക്കുറിച്ച് അലീഷ എടുത്തുപറഞ്ഞു. അദ്ദേഹം മുന്നോട്ടുവെയ്ക്കുന്ന ദർശനങ്ങളും ആശയങ്ങളും തുടർന്ന് കൊണ്ടുപോകുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് തനിക്കുള്ളതെന്നും ആ അവസരത്തിനുള്ള കൃതജ്ഞതയും അലീഷ മൂപ്പൻ പ്രകടിപ്പിച്ചു.

എ.ഐ ഉൾപ്പെടെയുള്ള ആരോഗ്യരംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ആദ്യം അവതരിപ്പിച്ചുകൊണ്ട് രാജ്യത്തെ വൈദ്യശാസ്ത്രമികവിലേക്ക് നയിക്കാനാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ലക്ഷ്യമിടുന്നത്. അതിനുള്ള ശ്രമങ്ങൾക്ക് ലഭിച്ച വലിയ പ്രചോദനമാണ് പ്രവാസി ഭൂഷൺ പുരസ്‌കാരം.

About The Author

Leave a Reply

Your email address will not be published. Required fields are marked *