കണ്ണൂര്‍ ജില്ലയില്‍ (നവംബർ 16 ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കായലോട്, ഒലായിക്കര, കുട്ടിച്ചാത്തൻ മഠം, നമാസ്കോ, കൈരളി പെറ്റ്, പാച്ചപ്പൊയിക എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ 16 രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈ ദ്യുതി മുടങ്ങും.
എച്ച്ടി വർക്കിന്റെ ഭാഗമായി ഏച്ചൂർ സെക്ഷനിലെ അയ്യപ്പന്‍മല, അയ്യപ്പൻമല ടവർ, പുലിദൈവം കാവ്, ഏച്ചൂർ ഓഫീസ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നവംബർ 16 രാവിലെ ഒമ്പത് മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പുതുതായി ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഏച്ചൂർ സെക്ഷനിലെ പഞ്ചായത്ത് കിണർ, പുറത്തീൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നവംബർ 16 രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ സെക്ഷന്‍ കീഴിൽ എൽടി ടച്ചിങ് വർക്ക് ഉള്ളതിനാൽ ഓവുപാലം ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ 16 രാവിലെ 8.30 മുതൽ ഉച്ച ഒരു മണി വരെയും എസ്എൻ ക്യാമ്പസ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ ഉച്ച 12 മണി വരെയും എസ് എൻ കോളേജ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ ഉച്ച മൂന്ന് മണി വരെയും മരം മുറിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ എയർടെൽ തോട്ടട ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെയും എൽടി ലൈൻ വർക്ക് ഉള്ളതിനാൽ ബ്ലോക്ക് ഓഫീസ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ ഉച്ച രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.