ഇടതുപക്ഷത്തിനെതിരെ വിമർശനവുമായി പി കെ കുഞ്ഞാലിക്കുട്ടി
സിറാജ്, സുപ്രഭാതം പത്രങ്ങളിലെ എൽഡിഎഫ് പരസ്യത്തിൽ, ഇടതുപക്ഷത്തിനെതിരെ വിമർശനവുമായി പി കെ കുഞ്ഞാലിക്കുട്ടി. ജനങ്ങളെ ചേരി തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും തിരഞ്ഞെടുപ്പ് ഉദ്ദേശിച്ച് ചെയ്യുന്ന കാര്യമാണിതെന്നും കുഞ്ഞാലികുട്ടി വിമർശിച്ചു.
ബിജെപിയെ ജയിപ്പിക്കാൻ ഉള്ള പരസ്യമാണ് എൽഡിഎഫ് നൽകിയതെന്നും കുഞ്ഞാലികുട്ടി കുറ്റപ്പെടുത്തി. ന്യുനപക്ഷ വോട്ടുകൾ വിഭജിക്കാനാണ് ഇത്തരം പരസ്യങ്ങൾ നൽകുന്നത്. ബിജെപിയിൽ നിന്ന് സന്ദീപ് വാര്യർ പോയതിന് ഇടതുപക്ഷം എന്തിനാണ് ഇത്ര കരയുന്നതെന്നും തൃശ്ശൂരിൽ പൂരം കലക്കിയ പോലെ പാലക്കാടും കലക്കാൻ നോക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പത്രപരസ്യവുമായി സമസ്തയ്ക്ക് ബന്ധമില്ലെന്ന് സമസ്ത നേതൃത്വം അറിയിച്ചതാണെന്നും പരസ്യം കൊടുത്തവർക്ക് അത് വേണ്ടില്ല എന്ന് ആയിട്ടുണ്ടാവുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.