പത്ത് ദിവസത്തെ ജയിൽ വാസം നൽകിയത് വലിയ അനുഭവങ്ങൾ; തിരുത്തേണ്ടവ തിരുത്തും pp ദിവ്യ

0

ജനങ്ങൾക്ക് മുന്നിൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ടു.ഇത് മാനസിക വിഷമം ഉണ്ടാക്കിയതായി പിപി ദിവ്യ. എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും പിപി ദിവ്യ പ്രതികരിച്ചു.സത്യം പുറത്തുവരണം. നിയമപോരാട്ടം തുടരുമെന്ന് പിപി ദിവ്യ വ്യക്തമാക്കി. ജയിൽമോചിതയായ ശേഷം മാധ്യമങ്ങളെ കാണേണ്ട എന്ന് വിചാരിച്ചിരുന്നതാണ്. അത്രയേറെ മാധ്യമവേട്ടയ്ക്ക് ഇരയായെന്ന് പിപി ദിവ്യ പറഞ്ഞു. പത്ത് ദിവസത്തെ ജയിൽ വാസം വലിയ അനുഭവമാണ് ഉണ്ടായതെന്ന് ദിവ്യ പറഞ്ഞു. നവീൻ ബാബുവിന്റെ കുടുംബം ആ​ഗ്രഹിക്കുന്ന നീതി അവർ‌ക്ക് ലഭിക്കണം നിയമപോരാട്ടം നടത്തുമെന്ന് പിപി ദിവ്യ വ്യക്തമാക്കി.

About The Author

Leave a Reply

Your email address will not be published. Required fields are marked *