ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകി; മാതാപിതാക്കൾ പിടിയിൽ
ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകിയ മാതാപിതാക്കൾ പിടിയിൽ. ഉത്തര്‍പ്രദേശ് മുസഫര്‍നഗറിലെ ബെല്‍ദ ഗ്രാമത്തിലാണ് രോഗം മാറാനായി കുഞ്ഞിനെ ബലി നൽകിയത്. കുട്ടിയുടെ അച്ഛൻ ഗോപാല്‍ കശ്യപ്, അമ്മ മമത, എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മ മമതയുടെ രോഗം മാറുന്നതിനായാണ് കുട്ടിയെ ബലി നൽകിയത്.
മന്ത്രവാദിയുടെ നിർദേശത്തെത്തുടർന്നാണ് ഇവർ ഒരു മാസം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയത്. മൃതദേഹം വനത്തിൽ ഉപേക്ഷിക്കുകയും ചെയ്തു. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.മൃതദേഹം കണ്ടെത്താനുള്ള നടപടികൾ പോലീസ് തുടങ്ങി.