ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന മൂന്നു പ്രതികൾ അറസ്റ്റിൽ
ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന മൂന്നു പ്രതികൾ അറസ്റ്റിൽ.
ഏച്ചൂർ കമാൽ പീടിക സ്വദേശി പി പി റഫീഖിനെ കാറിൽ തട്ടിക്കൊണ്ടുപോയി 9 ലക്ഷം രൂപ കവർന്ന കേസിലെ പ്രതികളാണ് പിടിയിലായത്. കാസർഗോഡ് കോളിയടുക്കം സ്വദേശി അഷറഫ്, ബദിയടുക്ക സ്വദേശി മുസമ്മിൽ, ഇരിക്കൂർ കല്യാട് സ്വദേശി സിജോയ് എന്നിവരാണ് അറസ്റ്റിലായത്.