ദ ഹിന്ദു ദിന പത്ര വിവാദം: രൂക്ഷ വിമർശനവുമായി പിവി അൻവർ എംഎൽഎ

0

പുറത്ത് വന്നത് ഹിന്ദു പത്രവും മുഖ്യമന്ത്രിയും തമ്മിൽ നടത്തിയ അഡ്ജസ്റ്റ്മെൻ്റാണെന്ന് പിവി അൻവർ .തെറ്റാണെങ്കിൽ പത്രമിറങ്ങി ഉടനെ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കണ്ടേതല്ലേ എന്ന് അൻവർ ചോദിച്ചു. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം ബോധപൂർവ്വമാണെന്ന് അദ്ദേഹം പറഞ്ഞു. ദ ഹിന്ദു പത്രം മുഖ്യമന്ത്രിയുടെ അഭിമുഖ ഓഡിയോ പുറത്ത് വിടണമെന്നും പിവി അൻവർ പറഞ്ഞു. ഹിന്ദു പത്രത്തിന്റെ വിശദീകരണം നാടകമാണെന്ന് അൻവർ ആരോപിച്ചു.

പി.ആർ ഏജൻസി ഇല്ല എന്നാണ് ഇതുവരെ പറഞ്ഞത് ഇപ്പോൾ അത് തെളിഞ്ഞുവെന്നും 32 മണിക്കൂർ കഴിഞ്ഞിട്ടാണ് വിഷയത്തിൽ വിശദീകരണം നൽകുന്നതെന്നും അൻവർ പറഞ്ഞു.ബി.ജെ.പി നേതൃത്വവുമായി ആലോചിച്ചു വന്ന അഭിമുഖമാണെന്ന് അൻവർ ആരോപിക്കുന്നു. ആദ്യമായിട്ടാണ് മുഖ്യമന്ത്രി കരിപ്പൂർ വിമാനത്താവളം എന്ന് പറയുന്നത്. സ്വർണ കള്ളകടത്തിൽ താൻ പറയുന്നതിലേക്ക് കാര്യങ്ങൾ എത്തുന്നു. അന്വേഷണ സംഘം മൊഴിയെടുക്കാൻ എത്തിയിരുന്നു. മൊഴി നൽകിയില്ല അൻവർ ആരോപിച്ചു .

 

About The Author

Leave a Reply

Your email address will not be published. Required fields are marked *