കണ്ണൂർ വിമാനത്താവള കമ്പനിയുടെ വഴിവിട്ട പ്രവർത്തനെതിരെ ഓഹരി ഉടമകൾ

0

കിയാലിനെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച സാഹചര്യം അന്വേഷിക്കണമെന്നും കമ്പനി നിയമത്തിനെതിരെ മാനേജ്മെൻ്റ് കൂട്ട് നിൽക്കുന്നതായും കോടിക്കണക്കിന് രൂപ സർക്കാർ ബഡ്ജറ്ററി സപ്പോട്ടായി അനുവദിക്കുമ്പോഴും അമ്പത്തൊന്ന് ശതമാനം ഷേയർ ആർ.ഇ.സി എന്ന ധനകാര്യ സ്ഥാപനത്തിന് ദീർഘകാലത്തേക്ക് പണയപ്പെടുത്തിയ കരാർ കൂടുതൽ ബാദ്ധ്യതയിലേക്കും വിമാനത്താവള വികസനത്തിനും തടസ്സം നേരിടുമെന്നും  കണ്ണൂരിൽ ചേർന്ന യോഗം അഭിപ്രായപ്പെട്ടു.

കിയാൽ സർക്കാർ കമ്പനിയല്ലെന്നും വിവരാവകാശ നിയമ മനുസരിച്ച് വിവരം നൽകാൻ ബാദ്ധ്യതയില്ലെന്ന് അറിയിക്കുകയും സർക്കാറിൻ്റെ ലെറ്റർ ആഫ് കൺഫർട്ടിൻ്റെ പിൻബലത്തിൽ കോടിക്കണക്കിന് രൂപ നേരത്തെയെടുത്ത ലോൺ പുന: ക്രമീകരണമെന്ന പേരിൽ അനുവദിക്കുകയും ചെയ്തത് ഓഹരി ഉടമകളുടെ അംഗീകാരം തേടാതെയാണെന്നും പരാതിപ്പെടുകയുണ്ടായി.പ്രധാന സുരക്ഷാ തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ളവരെ നിയമിക്കാത്തതും, വിവിധ തലത്തിലെക്ക് കരാർ നൽകിയതും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകാനും തീരുമാനിക്കുകയുണ്ടായി.

കിയാൽ പബ്ലിക് പ്രൈവറ്റ് കമ്പനിയെന്ന് സൈറ്റിൽ ചൂണ്ടിക്കാട്ടുമ്പോഴാണ് വിവരാവകാശനിയമവും സി.ആൻ്റ്. ഏജിയുടെ ഓഡിറ്റ് കളും ബാധകമല്ലെന്നാണ് ഇത് സംബന്ധിച്ച് നൽകിയ രേഖാമൂലമുള്ള മറുപടി. കണ്ണൂരിൽ ചേർന്ന യോഗത്തിൽ ചെയർമാൻ അബ്ദുൾ ഖാദർ പനങ്ങാട്ട് , ജനറൽ കൺവീനർ സി.പി. സലിം, കൺവീനർ കെ.പി. മോഹനൻ, കോ-ഓർഡിനേറ്റർ കെ.പി. മജീദ് എന്നിവർസംസാരിച്ചു. പി.കെ. ഖദീജനന്ദിയും പറഞ്ഞു.

About The Author

Leave a Reply

Your email address will not be published. Required fields are marked *