മാലിന്യമുക്ത നവ കേരളം ജനകീയ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി : നെടുംപൊയിയിലിൽ ശുചിത്വ വേലിയും,ശുചിത്വ പാർക്കും
മാലിന്യമുക്ത നവ കേരളം ജനകീയ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി.
ജില്ലാതല ഉദ്ഘാടനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് നെടുംപൊയില്‍ 29-ാം മൈലിൽ നിർമ്മിച്ച ശുചിത്വ വേലിയും കണിച്ചാർ ഗ്രാമ പഞ്ചായത്ത് നിർമ്മിച്ച ശുചിത്വ പാർക്കും ഉദ്ഘാടനം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നിർവഹിച്ചു. ശുചിത്വ മേഖലയിൽ ഏറ്റവും മാതൃകാപരമായിട്ടുള്ള പദ്ധതികളാണ് നെടുംപൊയിലില്‍ നിർമിച്ച ശുചിത്വ വേലിയും ശുചിത്വ പാർക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ നാല് വർഷവും തദ്ദേശ സ്ഥാപനങ്ങൾ ഏറ്റവും കൂടുതൽ ഊന്നൽ നൽകിയ മേഖല ശുചിത്വ മേഖലയാണെന്നും അവർ പറഞ്ഞു. മാലിന്യ നിർമാർജനത്തിൻ്റെ കാര്യത്തിൽ കേരളത്തിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന ജില്ലയാണ് കണ്ണൂരെന്ന് മുഖ്യാതിഥി ജില്ലാ കളക്ടർ അരുൺ കെ വിജയൻ പറഞ്ഞു.
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, കണിച്ചാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, കോളയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം റിജി, കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ്, പേരാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലൻ, മാലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ഹൈമവതി, മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ബിന്ദു, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ, ജില്ലാ പഞ്ചായത്ത് മെമ്പർ വി ഗീത, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എ ടി കെ മുഹമ്മദ്, മൈഥിലി രമണൻ, കണിച്ചാർ ഗ്രാമ പഞ്ചായത്ത് മെമ്പർ ജിമ്മി എബ്രഹാം, കോളയാട് ഗ്രാമ പഞ്ചായത്ത് മെമ്പർ പി സജീവൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ സെറീന റഹ്മാൻ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ കെ.എം സുനിൽകുമാർ, ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.കെ സോമശേഖരൻ എന്നിവർ സംസാരിച്ചു.