പിണറായി വിജയൻ സുഖിച്ചു വാഴുന്നത് വി ഡി സതീശന്റെ കഴിവുകേട് കൊണ്ട്; ശോഭ സുരേന്ദ്രൻ
മുഖ്യമന്ത്രി പിണറായി വിജയനെയും പിവി അൻവറിനെയും രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. വി ഡി സതീശന്റെ കഴിവുകേട് കൊണ്ടാണ് പിണറായി വിജയൻ സുഖിച്ചു വാഴുന്നതെന്നും കള്ളന്മാരുടെ നേതാവ് ആണ് പിണറായി വിജയനെന്നും ശോഭാ സുരേന്ദ്രൻ വിമർശിച്ചു.പിണറായി വിജയൻ എന്ത് പി.ആർ. ഏജൻസി നടത്തിയിട്ടും കാര്യമില്ലെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.
പി.വി.അൻവർ ആഫ്രിക്കയിൽ 4000 കോടി രൂപ നിക്ഷേപിച്ചത് എന്ത് പണി എടുത്തിട്ടാണെന്ന് ശോഭാ സുരേന്ദ്രൻ ചോദിച്ചു. ആ തുക ആരുടേതാണെന്ന് ശോഭ ചോദിച്ചു. പിണറായി വിജയനും പി.വി.അൻവറും കെ.ടി. ജലീലുമെല്ലാം കള്ളക്കടത്ത് സംഘമാണെന്ന് ശോഭാ സുരേന്ദ്രൻ രൂക്ഷമായി വിമർശിച്ചു.